Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വിശ്വാസ സംരക്ഷകരെ കേസെടുത്ത് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം- ശ്രീധരന്‍പിള്ള

മധൂർ (കാസർകോട്): ശബരിമലയെ നശിപ്പിക്കാൻ കഴിഞ്ഞ 60 വർഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. അവസാന ബിജെപി പ്രവർത്തകന്റെ അവസാന തുള്ളി രക്തം അവശേഷിക്കുന്നതു വരെ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മധൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കേസെടുത്ത് നശിപ്പിക്കാൻ നോക്കിയാൽ നിയമം കൊണ്ട് തന്നെ അതിനെ ചെറുക്കും. ദേശാഭിമാനിയുടെ ഒന്നാം പേജിൽ മാപ്പപേക്ഷിച്ച സംഭവം പിണറായി വിജയൻ മറക്കരുത്. എ കെ ജിയുടെ കാലം മുതൽ ശബരിമലയെ തകർക്കാൻ സിപിഎം ശ്രമിച്ചു വരികയാണ്. ശബരിമല തീവെച്ചതല്ല തീപിടിച്ചതാണെന്നാണ് സിപിഎമ്മുകാർ പ്രസംഗിച്ച് നടന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വിശ്വാസം തകർക്കാനും വിശ്വാസികളെ വേട്ടയാടാനുമാണ് സിപിഎം എന്നും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് തെറ്റുതിരുത്തൽ ക്യാമ്പയിൻ എന്ന പേരിൽ പ്രചരണം നടത്തിയത്. മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ആചാരങ്ങളും പാർട്ടി അംഗങ്ങൾ പിന്തുടരുതെന്നാണ് 19-ാം പാർട്ടി കോൺഗ്രസ് നിർദ്ദേശം നൽകിയത്. ഈ തീരുമാനം നടപ്പാക്കാനാണ് വീണു കിട്ടിയ സുപ്രീംകോടതി വിധി ആയുധമാക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. കണ്ണൂർ പ്രസംഗത്തിന്റെ പേരിൽ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ചിലർ രംഗത്ത് വന്നത് അപഹാസ്യമാണണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികൾ പ്രായോഗികമാകണമെന്ന് പ്രസംഗിച്ച അമിത് ഷായ്ക്കെതിരെ രംഗത്ത് വന്ന ഇടത് അനുകൂലികളായ 18 സാഹിത്യകാരൻമാർ ചരിത്രം പഠിക്കണം. അമിത് ഷായുടെ പ്രസംഗം കോടതിയലക്ഷ്യമാണെങ്കിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിനെതിരെ കേസ് കൊടുക്കാൻ ഇവർ തയ്യാറാകണം. ഹർത്താലുകൾ നിരോധിച്ച കോടതി വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ചത് എച്ച് എൽ ദത്തുവാണെന്നും അമിത് ഷായ്ക്കെതിരെ രംഗത്തു വന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. വിഷാദ രോഗം ബാധിച്ചതിനാലാണ് സിപിഎമ്മും പിണറായി വിജയനും പിച്ചും പേയും പറയുന്നത്. ഈ രോഗം സിപിഎമ്മിന്റെ അന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ചാ വേദിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. ആ പ്രസംഗത്തിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷൻ യദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു. ശ്രീധരൻപിള്ളയും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും സംയുക്തമായാണ് രഥയാത്ര നയിക്കുന്നത്. 18 ന് പത്തനംതിട്ടയിൽ യാത്ര സമാപിക്കും. രഥയാത്ര എല്ലാ മലയാളികൾക്കും വേണ്ടി- തുഷാർ വെള്ളാപ്പള്ളി. മുഴുവൻ മലയാളികളുടേയും വിശ്വാസം സംരക്ഷിക്കാനാണ് എൻഡിഎ രഥയാത്ര നടത്തുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇത് ഹിന്ദുക്കൾക്ക് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മധൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയുണ്ടായ സാമൂഹ്യ പ്രസക്തിയുള്ള നിരവധി വിധികൾ നടപ്പാക്കാൻ താത്പര്യം കാണിക്കാത്തവരാണ് ശബരിമല വിധി നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത്. ഇതിന്റെ രാഷ്ട്രീയം എല്ലാവരും മനസിലാക്കണം. ഹിന്ദുക്കളെ സവർണ്ണരെന്നും അവർണ്ണരെന്നും വേർതിരിക്കാനുള്ള ഗൂഢ ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനെതിരെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒ രാജഗോപാൽ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. ജാഥാ കോർഡിനേറ്റർ എ എൻ രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. നളിൻ കുമാർ കട്ടീൽ എംപി, കർണ്ണാടക നിയമസഭാംഗങ്ങളായ സഞ്ജീവ് മട്ടത്തൂർ, ഡോ ഭരത് ഷെട്ടി, ബി വേദവ്യാസ കമ്മത്ത്, സുനിൽ ഷെട്ടി, രാജേഷ് നായിക്, ഉമാനാഥ കോട്ടിയാൻ, കോട്ട ശ്രീനിവാസ പൂജാരി, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ നീലകണ്ഠൻ മാസ്റ്റർ, എൻഡിഎ നേതാക്കളായ സുഭാഷ് വാസു, രാജൻ കണ്ണാട്ട്, ടി വി ബാബു, കെ കെ പൊന്നപ്പൻ, വി ഗോപകുമാർ, പത്മകുമാർ, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, ബിജെപി നേതാക്കളായ എൻ ശിവരാജൻ, ഡോ പി പി വാവ, പ്രമീളാ സി നായ്ക്, പിഎം വേലായുധൻ, കെ പി ശ്രീശൻ, ബി ഗോപാലകൃഷ്ണൻ, പ്രൊഫ വി ടി രമ, പ്രകാശ് ബാബു, വി കെ സജീവൻ, കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാർ എന്നിവർ പങ്കെടുത്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com