Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്ന് ശിവസേന

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകൾ മാറ്റിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെപേരും മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗാബാദിന്റെ പേര് സംഭാജിനഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധരശിവ് എന്നുമാക്കി മാറ്റണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുക്കുന്നത്. മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് ശിവസേന നേതാവ് മനീഷ കായന്ദേ പ്രതികരിച്ചു. വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസും എൻസിപിയും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്ന് അവർ ആരോപിച്ചു. The demand for renaming of Aurangabad & Osmanabad into Sambhaji Nagar & Dharashiv respectively, is not new with Shiv Sena. This is our long standing demand & this has been raised several times but Congress & NCP opposed it to appease the Muslim voters: Manisha Kayande, Shiv Sena pic.twitter.com/1AfRid6b4n — ANI (@ANI) 8 November 2018 നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകൾ യഥാക്രമം പ്രയാഗ്രാജ്, അയോധ്യ എന്നിങ്ങനെ മാറ്റിയിരുന്നു. അഹമ്മദാബാദിന്റെ പേര് കർണാവതി എന്നാക്കി മാറ്റാൻ ഗുജറാത്ത് സർക്കാർ പദ്ധതിയിടുന്നതായും വാർത്തകൾ വന്നിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com