Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വിവാദ പ്രസംഗം, ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: ശബരിമല വിഷയത്തിൽ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റത്തിന് 505/1ബി വകുപ്പ് ചുമത്തിയാണ് കേസ്. ജില്ലാ അഡീഷണൽ പ്രോസിക്യൂട്ടറുടെ നിയമോപദേശമനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.യുവമോർച്ച സംസ്ഥാന സമിതി യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലണ് കേസ്. തന്ത്രിയേയും ബിജെപി പ്രവർത്തകരേയും ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നുണ്ട്. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. അയ്യപ്പ ഭക്തരെ കുറ്റകൃത്യം ചെയ്യാൻ ശ്രീധരൻ പിള്ള പ്രേരിപ്പിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. യുവതികൾ കയറിയാൽ നട അടയ്ക്കുന്നത് കോടതി അലക്ഷ്യമാകില്ലെന്നും തന്ത്രി ഒറ്റയ്ക്കല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. നന്മണ്ട സ്വദേശി ഷൈബിന്റെ പരാതിയിലാണ് നടപടി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com