Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നവംബര്‍ 19 കണക്ക് തീര്‍ക്കലിന്റെ ദിവസമെന്ന് ചിദംബരം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വൻതുക ആവശ്യപ്പെട്ടതിനാലാണ് റിസർവ്ബാങ്കുമായി സർക്കാരിന് അധികാരത്തർക്കത്തിൽ ഏർപ്പെടേണ്ടിവന്നതെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. റിസർവ്ബാങ്ക് ബോർഡ് യോഗം ചേരുന്ന നവംബർ 19 കണക്ക് തീർക്കലിന്റെ ദിവസമാണെന്നും ഗവർണർ അന്ന് നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം പറഞ്ഞു. കേന്ദ്ര സർക്കാർ റിസർവ്ബാങ്കിൽനിന്ന് ഒരുലക്ഷം കോടി രൂപ ആവശ്യപ്പെട്ടതായി ചിദംബരം ആരോപിച്ചു. റിസർവ്ബാങ്കിന് മേൽ സമ്മർദമേർപ്പെടുത്തുന്നതും ഗവർണർ ഊർജിത് പട്ടേലിനെ തൽസ്ഥാനത്തുനിന്ന് മാറാൻ നിർബന്ധിക്കുന്നതും വലിയ വിപത്തിനിടയാക്കുമെന്ന് ചിദംബരം മുന്നറിയിപ്പ് നൽകുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com