Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, 13 പേര്‍ കൊല്ലപ്പെട്ടു

കാലിഫോർണിയ: യു.എസിലെ ലോസ് ആഞ്ജലിസിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥനടക്കം 13പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്നവ വിവരം. കോളേജ് വിദ്യാർഥികൾക്കായി ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ലോസ് ആഞ്ജലിസിലെ തൗസന്റ് ഓക്സ് എന്ന നഗരത്തിലുള്ള ബോർഡർലൈൻ ബാർ ആൻഡ് ഗ്രിൽ എന്ന ക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്. Image Credit- AP 30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാത്രി 11.30ഓടെല ബാറിലേക്ക് ഒരാൾ എത്തുകയും എത്തിയ ഉടൻ തന്നെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് വിവരം അറിഞ്ഞെത്തിയപ്പോൾ തന്നെ ഇയാളെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് പറയുന്നു. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ പറയുന്നു. Content highlights:California Bar Shooting,Gunman Dead, 13 killed

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com