Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ജീവിതമെന്നാൽ ആത്മാഭിമാനവും അന്തസ്സും; പ്രസിദ്ധനായ ശാസ്ത്രജ്ഞൻ നേരിട്ടത് കടുത്ത അപമാനം'

കേരളത്തിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ 1994 ലെ ഐഎസ്ആർഒചാരകേസിൽ 24 വർഷത്തിന് ശേഷമാണ്സുപ്രീംകോടതിയുടെ ചരിത്ര വിധി വരുന്നത്.നമ്പി നാരായണന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ഗുരുതരമായി ലംഘിക്കപെട്ടതായി 32 പേജുകളുള്ള വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. വിധി ന്യായത്തിൽ കോടതിയുടെ നിരീക്ഷണങ്ങൾ കേരള പോലീസിനു രൂക്ഷ വമിർശനം ദേശീയ തലത്തിൽ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നു പോവേണ്ടി വന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കേസിലെ കേരള പോലീസ് നടപടികൾ ദുരുദ്ദേശപരമാണ്.ആരെയും അറസ്റ്റ് ചെയ്ത് തടവിൽ വയ്ക്കാമെന്ന പോലീസിന്റെ നിരുത്തരവാദപരമായ നിലപാട് കാരണം നമ്പി നാരായണൻ വലിയ അപമാനവും മാനസിക പീഡനവും സഹിക്കേണ്ടി വന്നു. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവുംതകിടം മറിച്ചു. തെറ്റായ തടവിനും നേരിടേണ്ടി വന്ന അപകീർത്തിക്കും അപമാനത്തിനും നേരെ കോടതിക്ക് കണ്ണടക്കാനാവില്ല. അറസ്റ്റിലാവുകയും പിന്നീട് വിചാരണയിൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത സാഹചര്യമല്ല ഈ കേസിലുള്ളത്. അത്യന്തം ഗൗരവമേറിയ കേസ് കൈകാര്യം ചെയ്ത കേരള പോലീസ് നമ്പി നാരായണൻ ഉൾപ്പെടെ കുറച്ചു പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് അന്വേഷണം CBI ക്ക് വിടുകയും ചെയ്തു. കേസ് സിബിഐക്ക് കൈമാറിയതിനാൽ നഷ്ടപരിഹാരം നൽകേണ്ടത് സിബിഐആണെന്ന സംസ്ഥാന സർക്കാർ വാദം അംഗീകരിക്കാനാവില്ല ഒരാൾ മാനസിക പീഡനത്തിന് വിധേയനാവുമ്പോൾ അയാളുടെ അന്തസ്സിനാണ് ആഘാതമേൽക്കുന്നത്.വകതിരിവില്ലാത്ത നടപടിയിലൂടെ തന്റെ ആത്മാഭിമാനം കുരിശിലേറ്റിയെന്നു ഒരാൾക്ക് തോന്നുമ്പോൾ ഒരു മനുഷ്യൻ നീതിക്കായി കരയുകയാണ്. പൊതു നിയമ വകുപ്പുകൾ പ്രകാരം അപ്പോൾ നഷ്ടപരിഹാരം അനുവദിക്കാം. നഷ്ടപരിഹാരത്തിനായി സിവിൽ കേസുണ്ടെങ്കിലും കോടതിക്ക്പൊതു നിയമ പ്രകാരം നഷ്ടപരിഹാരം വിധിക്കുന്നതിന്തടസ്സമില്ല. ഹൈക്കോടതി വേണ്ടത്ര ഗൗരവത്തോടെ കേസിനെ സമീപിച്ചില്ല. സിബി ഐ റിപ്പോർട്ടിൽ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ചിച്ച കാര്യവും കോടതി എടുത്തു പറഞ്ഞു. കസ്റ്റഡയിലായതോടെ ഭൂതകാലത്തെ മുഴുവൻ മഹത്വങ്ങളും ഇല്ലാതായി അറപ്പുളവാക്കുന്ന പെരുമാറ്റങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ജീവിതമെന്നാൽ ആതാമാഭിമാനവും അന്തസ്സുമാണ് .വലിയ മാനസിക പീഡനമാണ് പോലീസ് കസ്റ്റഡിയിൽ നമ്പി നാരായണൻ നേരിട്ടതെന്നും കോടതി വ്യക്തമാക്കി. നേരിടേണ്ടി വന്നത് സൈക്കോ പാത്തോളജിക്കൽ ട്രീറ്റ്മെന്റ് നമ്പി നാരായണൻ നേരിട്ട പീഡനത്തെ സൈക്കോ പാത്തോളജിക്കൽ ട്രീറ്റമെന്റ് എന്നാണ് കോടതി വിശേഷിപ്പിച്ചത്.കസ്റ്റഡി പീഡനത്തിന് വിധിയിൽ കോടതി നിർവചനം നല്കുന്നുണ്ട്.ശാരീരിക പീഡനം മാത്രമല്ല മാനസിക പീഡനവും കസ്റ്റഡി പീഡനത്തിന്റെ പരിധിയിൽ വരുമെന്ന്വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.പോലീസ് സ്റ്റേഷന്റെയോ ലോക്കപ്പിന്റെയോ നാല് ചുവരുകൾക്കുളളിൽ നേരിടേണ്ടി വരുന്ന പീഡനം പരിഗണിക്കപ്പെടണം. കൂടുതൽ നഷ്ടപരിഹാരം ആവശ്യപെട്ടുള്ള സിവിൽ കേസുമായി നമ്പി നാരായണന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റിസ് വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com