Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'പാതാളം ഒരു മോശം സ്ഥലമല്ല'; സ്പീക്കറുടെ വിമര്‍ശത്തിന് മറുപടിയുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: നിയസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശത്തിന് മറുപടിയുമായി പി.സി ജോർജ് എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിയമസഭയുടെ അന്തസ് പി.സി. ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തിയെന്ന സ്പീക്കറുടെ പരാമർശത്തിനാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ മറുപടി നൽകിയത്. കാൽ നൂറ്റാണ്ടു കാലമാകുന്ന തന്റെ നിയമസഭാ പ്രവർത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് സ്പീക്കറുടെ പ്രസ്താവനയെന്നാണ് ജോർജിന്റെ അവകാശവാദം. ഇതിന് കാരണമായി ജോർജ് ചൂണ്ടിക്കാട്ടുന്നത് സ്കൂൾ പഠന കാലത്ത് അധ്യാപകൻ പകർന്ന അറിവാണ്. പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്കാണ് ചവിട്ടിത്താഴ്ത്തിയതെന്ന് ജോർജ് ഓർമ്മിപ്പിക്കുന്നു. സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല. ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടെ എന്ന വിഡ്ഢിത്തത്തിൽ നിന്നാണ് അവരൊക്കെ അങ്ങനെ പറയുന്നത് - അധ്യാപകന്റെ വാക്കുകൾ ജോർജ് പോസ്റ്റിൽ കുറിക്കുന്നു. താനൊരു ഗ്രാമീണനായ പൂഞ്ഞാറുകാരനാണെന്ന് പറയുന്ന ജോർജ് നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്യരുതെന്നും അഭ്യർഥിക്കുന്നു. കെ.എം മാണി നിയസഭയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇടത് എം.എൽ.എമാർ സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവ് വിസ്മരിച്ചിട്ടില്ലല്ലോ എന്നും ജോർജ് പരിഹസിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയ സാഹചര്യത്തിലായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പി.സി ജോർജിനെതിരെ പ്രസ്താവന നടത്തിയത്. മോശമായ പദപ്രയോഗം പിൻവലിക്കുന്നതായി പി.സി ജോർജ് പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com