Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതാണ് സൂചന. ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത് വെള്ളിയാഴ്ച സി.പി.എം അടിയന്തര സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും. തിങ്കളാഴ്ച എൽ.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. അതിനിടെ ഇ.പി യെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ഇടഞ്ഞു നിന്ന സി.പി.ഐയുമായും ചർച്ച നടത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതുമുതൽ ഇ.പിയുടെ മടങ്ങി വരവിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇ.പി പുറത്ത് പോയപ്പോൾ പകരം സി.പി.എം നേതാവായ എം.എം മണിമന്ത്രിസഭയിലെത്തി വൈദ്യുതി മന്ത്രിയായി. നിലവിൽ മന്ത്രിസഭയിൽ 19 മന്ത്രിമാരാണ് ഉള്ളത്. ആരെയും ഒഴിവാക്കാതെ പുതിയ മന്ത്രിയെ സി.പി.എം കൊണ്ടുവന്നാൽ സി.പി.ഐ മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ സമവായത്തിനാണ് സി.പി.ഐയുമായി ചർച്ച നടത്തുന്നത്. മുഖ്യമന്ത്രി ചികിത്സക്ക് പോകുമ്പോൾ താത്കാലികമായി ചുമതല ആർക്കു നൽകുമെന്നകാര്യവും യോഗങ്ങളിൽ പ്രധാന ചർച്ചാ വിഷയമാകും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com