Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കമ്പകക്കാനം കൂട്ടക്കൊല: കേസില്‍ ഇനിയും വഴിത്തിരിവ് ഉണ്ടായേക്കുമെന്ന് പോലീസ്

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ ഇനിയും കൂടുതൽപേർ പ്രതികളായേക്കുമെന്ന് സൂചന. ഇടുക്കി എസ്പി കെ.ബി.വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ട് പ്രതികളാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇവർ നേരിട്ട് കൊലപാതകം നടത്തിയെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. കേസിൽ സാക്ഷികളില്ലാത്തതിനാൽ ഫോൺ വിവരങ്ങളിലൂടെയും വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് പ്രതികളെ കണ്ടെത്തിയത്. മന്ത്രവാദവും പണമിടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷിച്ചാൽ മാത്രമേ കൃത്യത്തിൽ നേരിട്ടോ അല്ലാതെയോ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമാവൂ. വഴിത്തിരിവുകൾ കേസിലുണ്ടായാൽ കസ്റ്റഡിയിലുള്ളവർ ഒന്നും രണ്ടും പ്രതിസ്ഥാനത്തു നിന്ന് മാറിയേക്കാമെന്നുംഎസ്.പി പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ് അടിമാലി സ്വദേശിയായ ലീബീഷ് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർക്ക് പുറമേ കൃഷ്ണനുമായി സാമ്പത്തിക ഇടടപാടുകൾ നടത്തിവന്ന ചിലരും കസ്റ്റഡിയിലുണ്ട്. content highlights:More people are likely to be convicted,Kambakakkanam murder,

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com