Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പ്രിയപ്പെട്ട അണ്ണായുടെ സമീപം ഇനി കലൈഞ്ജറും

ചെന്നൈ: തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജർക്ക് ചെന്നൈ മറീനാ ബീച്ചിൽ നിത്യശാന്തി. പതിനായിരങ്ങൾ വിങ്ങിപ്പൊട്ടിയ വികാരനിർഭരമായ അന്തരീക്ഷത്തിൽ പ്രിയപ്പെട്ട കലൈഞ്ജർ യാത്രയായി. തന്റെ ജീവിതം പോലെ തന്നെ പ്രൗഡഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങലും. എല്ലാവിധ ഒദ്യോഗിക ബഹുമതികളോടും നടന്ന ചടങ്ങിന് മകൻ സ്റ്റാലിനും തമിഴ്നാട് ഗവർണർ ബെൻവാരിലാൽ പുരോഹിതും നേതൃത്വം നൽകി. പ്രിയപ്പെട്ട കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ പലർക്കും ജനത്തിരക്ക് കാരണം അദ്ദേഹത്തെ കാണാനായില്ല. കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബിച്ചിലെത്തിയതിന് പിന്നാലെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. വിലാപയാത്ര കടന്നുപോയ വഴിയരികിൽ വൻജനാവലിയാണ് കാത്തുനിന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജിഹാളിലേക്കും പകൽ മുഴുവൻ ഒഴുകിയെത്തിയത്. പോലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങൾ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. 30 ഓളം പേർക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തിൽ സ്റ്റാലിൻ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഞാൻ നിങ്ങളുടെ കാലുപിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് - അദ്ദേഹം കുറ്റപ്പെടുത്തി കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചിൽ സംസ്കരിക്കുന്നതിന് സർക്കാർ അനുമതി നിഷേധിച്ചത് പ്രതിധേഷത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ തന്നെയാവുമെന്ന് ഉറപ്പായത്. മറീനയിൽ സംസ്കാരസ്ഥലം അനുവദിക്കുന്നതിനെ എതിർത്ത സർക്കാർ വാദങ്ങൾ കോടതി തള്ളിയിരുന്നു. അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു. വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ വിതുമ്പിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു കരുണാനിധിയുടെ മൃതദേഹം മറീനാ ബീച്ചിൽ സംസ്ക്കരിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നപ്പോൾവികാരാധീനനായി കരയുന്ന മകൻ എം.കെ. സ്റ്റാലിൻ. ഫോട്ടോ: എ.എൻ.ഐ ഒരേയൊരു കലൈഞ്ജർ| Read More.. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com