Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സംരക്ഷണ കേന്ദ്രത്തിലെ ബലാല്‍സംഗം; വിവാദത്തില്‍പ്പെട്ട ബിഹാര്‍ മന്ത്രി രാജിവച്ചു

പട്ന: സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട ബിഹാർ മന്ത്രി മഞ്ജു വർമ്മ രാജിവച്ചു. ബലാൽസംഗക്കേസിൽ കുറ്റാരോപിതനായ സംരക്ഷണകേന്ദ്രം നടത്തിപ്പുകാരൻ ബ്രിജേഷ് ഠാക്കൂറിന് മന്ത്രിയുടെ ഭർത്താവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി നിതീഷ് കുമാറുമായി അര മണിക്കൂർനീണ്ട കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. മുസഫർപൂരിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിപക്ഷം മന്ത്രിക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. 34 പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ കേസിലെ മുഖ്യപ്രതിക്ക് മന്ത്രി മഞ്ജു വർമയുടെ ഭർത്താവ് ചന്ദേശ്വർ വർമ്മയുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ആരോപണം. രാജിവെക്കാൻ മന്ത്രി ആദ്യം വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയും മന്ത്രി മഞ്ജു വർമ്മയെ നേരത്തെ ന്യായീകരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഭർത്താവ് ചന്ദേശ്വർ വർമയുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നുവെന്ന ബ്രിജേഷ് ഠാക്കൂറിന്റെ വെളിപ്പെടുത്തൽ അവർക്ക് തിരിച്ചടിയായി. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇരുവരും തമ്മിൽ 17 തവണയെങ്കിലും ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പീഡനവുമായി ബന്ധപ്പെട്ട് സംരക്ഷണ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെയും സന്നദ്ധ സംഘടനയുടെ നടത്തിപ്പുകാരനായ ബ്രിജേഷ് കുമാറിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ റിപ്പോർട്ടാണ് പീഡന വിവരം പുറത്തെത്തിച്ചത്. മന്ത്രി മഞ്ജു വർമ്മയുടെ ഭർത്താവ് സംരക്ഷണ കേന്ദ്രം നിരന്തരം സന്ദർശിച്ചിരുന്നുവെന്നാണ് പ്രതിപക്ഷത്തുള്ള ആർജെഡിയും കോൺഗ്രസുംആരോപിക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com