Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചു; ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍

കൊൽക്കത്ത: എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചപ്പോൾ ലഭിച്ചത് ബ്രൗൺ പേപ്പർ. പശ്ചിമബംഗാളിലെ ബാല്ലിയിലാണ് സംഭവം. 2000 രൂപാ നോട്ടിന് പകരമായാണ് ബ്രൗൺ പേപ്പർ ലഭിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് വിജയ് പാണ്ഡെ എന്നയാൾക്ക് എടിഎം കൗണ്ടറിൽ നിന്ന് പണത്തിനു പകരം ബ്രൗൺ പേപ്പർ കിട്ടിയത്. 6000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച വിജയ്ക്ക് രണ്ട് രണ്ടായിരം രൂപാ നോട്ടുകളും ഒരു ബ്രൗൺ പേപ്പറും ലഭിക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യാ എടിഎം കൗണ്ടറിൽ നിന്നാണ് ഇങ്ങനെ സംഭവിച്ചത്. ഉടൻ തന്നെ വിജയ് വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. വിഷയം ഗൗരവത്തിലെടുക്കുന്നതായും സമഗ്ര അന്വേഷണം നടത്തുമെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു. കൊൽക്കത്തയിൽ എടിഎം കാർഡ് തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായി വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിനു പിന്നിൽ റൊമാനിയൻ സ്വദേശികളുൾപ്പടെ അംഗങ്ങളായ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. content highlights:Man gets brown paper instead of Rs 2000 note at ATM, ATM Card Fraud

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com