Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കണ്‍വാര്‍ തീര്‍ഥാടകനെ കാര്‍ തട്ടി; തീര്‍ഥാടകര്‍ കാര്‍ അടിച്ചുതകര്‍ത്തു

ന്യൂഡൽഹി: തീർഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കൺവാർ തീർഥാടകർ കാർ അടിച്ചു തകർത്തു. വെസ്റ്റ് ഡൽഹിയിലെ മോട്ടി നഗറിലാണ് സംഭവം. തീർഥാടകരിൽ ഒരാളുടെ ദേഹത്ത് കാർ ഉരസിയെന്ന് ആരോപിച്ചായിരുന്നു അക്രമം. ചില്ലുകൾ അടിച്ചുതകർത്ത സംഘം കാർ തള്ളി മറിച്ചിട്ടു. വാർത്താ ഏജൻസിയായ എഎൻഐ ആണ്കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പോലീസുകാർ തീർഥാടകരോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിലുണ്ടായിരുന്ന പുരുഷനോടും സ്ത്രീയോടും സംഘം വാക്കേറ്റത്തിലേർപ്പെട്ടു. കാറിൽ നിന്ന് ഇറങ്ങിവന്ന പുരുഷൻ ഒരു തീർഥാടകന്റെ മുഖത്തടിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ഇരുപതോളം പേർ ചേർന്നാണ് കാർ അടിച്ചുതകർത്തത്. #WATCH: A group of kanwariyas vandalise a car in Delhis Moti Nagar after it brushed past them while driving. The people in the car got off safely. No injuries were reported. Police says no formal complaint has been filed by the victims (07.08.2018) pic.twitter.com/rKc6VJMZnh — ANI (@ANI) August 8, 2018 content highlights:Kanwariyasvandalise car that brushed pass a pilgrim

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com