Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇടമലയാര്‍ വ്യാഴാഴ്ച്ച രാവിലെ ആറുമണിക്ക് തുറക്കും; പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍

തിരുവനന്തപുരം: ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ വ്യാഴാഴ്ച്ച രാവിലെ 6 മണിക്ക് തുറക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തരയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചാലുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വെള്ളമേ തുറന്നുവീടൂ എന്നും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. 169 മീറ്റർ സംഭരണശേഷിയുള്ള ഇടമലയാറിൽ രാവിലെ 168 മീറ്റർ ആയിരുന്നു ജലനിരപ്പ്. ഉച്ചയ്ക്ക് ശേഷം ഇത് വീണ്ടും ഉയർന്നു. ഇതേത്തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അടിയന്തര ആലോചനകൾ തുടങ്ങിയത്. തുടർന്ന് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. വൈകുന്നേരം തന്നെ ഷട്ടറുകൾ തുറക്കാമെന്ന് കെ.എസ്.ഇ.ബി നിലപാട് എടുത്തെങ്കിലും സന്ധ്യാസമയത്ത് ഡാം തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. വ്യാഴാഴ്ചച രാവിലെ 6 മണിക്ക് ഷട്ടറുകൾ തുറക്കാൻ തീരുമാനിക്കുകയും ചെയ്തു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആലുവയിൽ യോഗം ചേർന്നു. ഡാം തുറന്നാൽ ആറ് മണിക്കൂർ കൊണ്ട് വെള്ളം ആലുവയിലെത്തും. 80 സെന്റിമീറ്റർ ഉയരത്തിൽ രണ്ട് ഷട്ടറുകളാണ് തുറക്കുക. content highlights: Idamalayar Dam,idamalayar dam will be open tomorrow

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com