Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ത്യ സങ്കീര്‍ണമായ ആരോഗ്യ പ്രതിസന്ധിയിലേക്കെന്ന് അമര്‍ത്യ സെന്‍

ന്യൂഡൽഹി: ആരോഗ്യ മേഖലയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത് മൊത്ത ആഭ്യന്തര വരുമാനത്തിന്റെരണ്ട് ശതമാനത്തിലും താഴെയാണെന്നും ഇത് രാജ്യത്തെ സങ്കീർണമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും നൊബേൽ ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമർത്യാ സെൻ. അയൽരാജ്യമായ ചൈന ഇതിന്റെ മൂന്ന് മടങ്ങോളം പൊതുജനാരോഗ്യ രംഗത്ത് ചെലവഴിക്കുമ്പോഴാണ് ഇന്ത്യയിൽ ഇത്തരമൊരു സ്ഥിതിവിശേഷമെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ഇക്കാര്യത്തിൽ, ആയുർദൈർഘ്യത്തിലുൾപ്പെടെ ഇന്ത്യയേക്കാൾ മുന്നിട്ടുനിൽക്കുന്നു. മിക്കപ്പോഴും രാജ്യത്തെ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാറില്ലെന്ന് അമർത്യാ സെൻ വിമർശിച്ചു. തന്റെ പുതിയ പുസ്തകമായ Healers or Predators? Healthcare Corruption in Indiaയുടെ ആമുഖത്തിലാണ് അമർത്യാ സെൻ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. അപര്യാപ്തമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രികളാണ് ഇന്ത്യയിൽ കൂടുതലായുള്ളത്, ഇതിൽ മാറ്റം വരാത്തപക്ഷം ആരോഗ്യ മേഖല ഒന്നായി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ആഗോളതലത്തിൽ വളരെ വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായിട്ടും രാജ്യത്തെ പൊതുജനാരോഗ്യ മേഖല ഏറെ പിന്നാക്കം നിൽക്കുന്നു. സ്വകാര്യ ആശുപത്രികളുടെ കൊള്ളലാഭത്തിനായുള്ള ശ്രമങ്ങളും രാജ്യത്തെ പൊതുജനാരോഗ്യ രംഗം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. സർക്കാർ ആശുപത്രികൾ സൗജന്യമായി നൽകുന്ന പല സേവനങ്ങൾക്കും സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്ന പ്രവണത ഇന്ത്യയിൽ സാധാരണമാണ്. പലപ്പോഴും സാധാരണക്കാർക്ക് ഇത് വലിയ ബാധ്യതയായി മാറാറുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തന ക്ഷമത മിക്കപ്പോഴും പരാജയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പലപ്പോഴും ഉത്തരവാദിത്തങ്ങൾ മറക്കുന്നതിനോടൊപ്പം അധികാര ദുർവിനിയോഗത്തിനും മെഡിക്കൽ കൗൺസിൽ തുനിയുന്നു. പുതിയ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അനുമതിക്കായി കൗൺസിൽ അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു. Content Highlights:India Heading Towards Healthcare Crisis: Amartya Sen

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com