Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രണ്ട് സെറ്റിന് മുന്നിട്ടിട്ടും ഫെഡറര്‍ തോറ്റു; ആന്‍ഡേഴ്‌സണ്‍ സെമിയില്‍

ലണ്ടൻ: ഒന്നാം സീഡ് റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്. അഞ്ചു സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്കോർ: 2-6, 6-7, 7-5, 6-4,13-11. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ ആൻഡേഴ്സൺ ഫെഡററെ വീഴ്ത്തിയത്. ആദ്യ രണ്ട് സെറ്റ് ഫെഡറർ നേടിയെങ്കിലും മൂന്നും നാലും സെറ്റുകളിൽ ആൻഡേഴ്സൺ തിരിച്ചുവന്നു. ഒടുവിൽ അഞ്ചാം സെറ്റ് ടൈബ്രേക്കർ വരെ നീണ്ടു. മൂന്നാം സെറ്റിൽ ഫെഡറർക്ക് മാച്ച് പോയിന്റ് ലഭിച്ചിരുന്നു. ആ സമ്മർദ ഘട്ടത്തേയും ആൻഡേഴ്സൺ അതിജീവിച്ചു. ഫെഡറർക്കാകട്ടെ ആ മുൻതൂക്കം നിലനിർത്താനുമായില്ല. എയ്സിലായിരുന്ന ആൻഡേഴ്സണ് ആധിപത്യം. 28 എയ്സുകൾ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ റാക്കറ്റിൽ നിന്ന് പിറന്നപ്പോൾ ഫെഡറർ 16 എയ്സുകളുതിർത്തു. കഴിഞ്ഞ വർഷം യു.എസ് ഓപ്പണിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരമെത്തിയിരുന്നു. അന്ന് മൂന്നു സെറ്റിനുള്ളിൽ റാഫേൽ നഡാലിനോട് പരാജയപ്പെടുകയായിരുന്നു.ആദ്യമായാണ് ആൻഡേഴ്സൺ വിംബിൾഡണിന്റെ സെമിഫൈനലിലെത്തുന്നത്. അതേസമയം ജപ്പാനീസ് താരം കെയ് നിഷികോരിയെ പരാജയപ്പെടുത്തിസെർബിയൻ താരം ദ്യോകോവിച്ച് സെമിഫൈനലിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്കോർ: 6-3,3-6, 6-2,6-2. Content Highlights: Roger Federer suffers stunning upset in Wimbledon quarterfinals Kevin Anderson

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com