Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പിൽ തങ്കലിപികളിൽ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. 1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ ചരിത്രനേട്ടം. ഞായറാഴ്ച കലാശപോരാട്ടത്തിൽ ഫ്രാൻസിനെ നേരിടും. അഞ്ചാം മിനിറ്റിൽ തന്നെ കീറൻ ട്രിപ്പിയറുടെ ഞെട്ടുന്ന ഗോളിൽ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാൽ, അറുപത്തിയെട്ടാം മിനിറ്റിൽ ഇവാൻ പെരിസിച്ച് സമനില നേടി. എക്സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റിൽ മരിയോ മൻസൂക്കിച്ച് ചരിത്രം കുറിച്ച ഗോൾ വലയിലാക്കി. 1998ലെ മൂന്നാം സ്ഥാനമായിരുന്ന ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇതിനുശേഷം ഗ്രൂപ്പ് റൗണ്ടിനപ്പുറത്തെത്താൻ കഴിയാതിരുന്നവരാണ് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ഫൈനലിലത്തിയത്.ഇതോടെ ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായിരിക്കുകയാണ് ക്രൊയേഷ്യ. ഇംഗ്ലീഷ് പ്രതിരോധ നിരയുടെ അശ്രദ്ധയിലൂടെയാണ് മാൻസൂക്കിച്ച് ക്രൊയേഷ്യക്കായി വിജയഗോൾ നേടികൊടുത്തത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ബോക്സിനുള്ളിൽലേക്ക് തന്നെ ഉയർത്തിയടിച്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങൾ അലസതകാട്ടിയപ്പോൾ ആ പന്ത് അവസാനമെത്തിയത് മൻസൂക്കിച്ചിന്റെ കാലിലായിരുന്നു. സ്റ്റോൺസിനേയും മറികടന്ന് പിക്ക്ഫോർഡിന് അവസരം നൽകാതെ മൻസൂക്കിച്ച് വല ചലിപ്പിച്ചു നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്. അഞ്ചാം മിനിറ്റിൽ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 68-ാം മിനിറ്റിൽ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിക്കുകയായിരുന്നു. മനോഹരമായൊരു ഫ്രീ കിക്കിലൂടെയാണ് ട്രിപ്പിയർ ഇംഗ്ലണ്ടിനെ മുന്നിലെത്തിത്തിച്ചത്. ലിൻഗാർഡിനെ മോഡ്രിച്ച് ഫൗൾ ചെയ്തതിനെ തുടർന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നൽകിയത്. ബോക്സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത ഫ്രീ കിക്ക് ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 2006ൽ ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോൾ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം വീണ്ടും ആ നേട്ടം ആവർത്തിക്കുന്നത്.ട്രിപ്പറുടെ ന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോളുമായിരുന്നു ഇത്. 68-ാം മിനിറ്റിൽ സാഹസികമായൊരു ഷോട്ടിലൂടെയായിരുന്നു പെരിസിച്ചിന്റെ ഗോൾ. ഇടതു വിങ്ങിൽ നിന്ന് ബോക്സിലേക്ക് വ്രസാൽക്കോ ഉയർത്തി നൽകിയ പന്ത് ഇംഗ്ലീഷ് താരം വാൾക്കറുടെ തലയ്ക്ക് മുകളിലേക്ക് കാലുയയർത്തി അടിക്കുകയായിരുന്നു പെരിസിച്ച്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ലക്ഷ്യം കാണാത്തതിൽ ഇംഗ്ലണ്ട് ഇപ്പോൾ സ്വയം പഴിക്കുന്നുണ്ടാകും. പന്ത് കൈയക്കം വെക്കുന്നതിൽ മത്സരത്തിലുടനീളം ക്രൊയേഷ്യ മുൻപന്തിയിൽ നിന്നിരുന്നെങ്കിലും ആദ്യ പകുതിയിൽ ഗോളിലേക്കുള്ള നിരവധി തുറന്ന അവസരങ്ങളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഈ അവസരങ്ങളെല്ലാം തേടിയെത്തിയത് ക്രൊയേഷ്യയെയാണ്. ഒരു ഗോൾ തിരിച്ചടിച്ചതോടെയാണ് അവർ ഊർജം വീണ്ടെടുത്ത് പോരാട്ടം ശക്തമാക്കിയത്. ഇത് ഫലം കാണുകയും ചെയ്തു. ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് മാൻസൂക്കിച്ചും പെരിസിച്ചും റെബിച്ചും തുടർച്ചയായി ആക്രമണം നടത്തികൊണ്ടിരുന്നു. ഒടുവിൽ മാൻസൂക്കിച്ചിലൂടെ ചരിത്രം സൃഷ്ടിച്ച് അവർ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. തത്സമയ വിവരണങ്ങൾ വായിക്കാം LIVE BLOG STATISTICS LINE-UPS .fifa_story_update{box-sizing:border-box;position:relative;} .fifa_story_update_menu{width:100%;float:left;} .fifa_liveblog{width:100%;float:left;margin-top:20px;} .fifa_liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .fifa_story_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .fifa_story_update_menu a.active,.fifa_story_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .fifa_story_update_menu a.active span{color: #0f4583 !important;} .fifa_story_update_menu a span,.fifa_story_update_menu a img{float:left;} .fifa_story_update_menu a span{margin-right:5px;} .fifa_story_update_menu a img{margin-top:0px !important;}

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com