Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മധ്യപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് നാല് ബലാല്‍സംഗങ്ങള്‍

ഭോപ്പാൽ: മധ്യപ്രദേശിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് നാല് ബലാൽസംഗ കേസുകൾ. ഭോപ്പാൽ, റായ്സെൻ ജില്ലകളിലായാണ് നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് സംഭവങ്ങളിൽ പീഡനത്തിനിരയായത് പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. തിങ്കളാഴ്ച രാത്രിയോടെ റായിസെൻ ജില്ലയിലെ മുർപാർ ഗ്രാമത്തിൽ 15 വയസുകാരിയെ പീഡിപ്പിച്ചതാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളായ രവി ശങ്കർ ലോധി, ഗംഗ പ്രസാദ് ലോധിയും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഒരു കുടിലിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ട കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അടുത്ത ദിവസമാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. രണ്ടാമത്തെ സംഭവം ചൊവ്വാഴ്ച രാവിലെയാണ് റിപ്പോർട്ട് ചെയ്തത്. 17 കാരിയായ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു. ഗെലോൺ എന്ന ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ അയൽവാസികളായ രാമു, ബില്ല എന്നിവർ ചേർന്ന് വനമേഖലയിലേക്ക് കൊണ്ടുപോകുകയും മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 18-കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാൽസംഗ ചെയ്താണ് മൂന്നാമതായി റിപ്പോർട്ട് ചെയ്ത കേസ്. വീടിന്റെ ടെറസിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ അഞ്ച് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ ഗ്രാമത്തിന്റെ പുറത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഇതിൽ ഇമ്രാൻ ഖാൻ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാൻ പോലീസിനായില്ല. ഇവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായി പ്രക്ഷോഭം നടത്തുമെന്ന് രാഷ്ട്രീയ പാർട്ടികൾ പോലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുവതിയെ ഭോപ്പാലിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചതാണ് നാലാമതായി റിപ്പോർട്ട് ചെയ്ത സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന ബന്ധുവായ യുവതിയുടെ ഉറപ്പിനെ തുടർന്നാണ് യുവതി ഭോപ്പാലിൽ എത്തുന്നത്. ഇവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടാനും ഹോട്ടലിൽ മുറി എടുത്ത് നൽകാനും ബന്ധു തന്റെ സുഹൃത്തിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ഹോട്ടലിൽ എത്തിയതിന് ശേഷം ഇയാളുടെ രണ്ട് സുഹൃത്തുക്കളും മുറിയിലേക്ക് വരികയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതികളായ താക്കുർ, മോനു ശർമ എന്നിവർ യുവതിയെ ഹോട്ടലിൽ നിന്ന് മാറ്റുന്നതിനായി വാഹനത്തിൽ പോകും വഴി പോലീസിന്റെ വാഹനപരിശോധനക്കിടെ ഇവരെ ചോദ്യം ചെയ്യുകയും, മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാമത്തെ സംഭവം നടന്നത് ശനിയാഴ്ചയായിരുന്നു. എന്നാൽ, തിങ്കളാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. തിങ്കൾ ചൊവ്വ ദിവസങ്ങളിലായാണ് ഈ നാല് കേസുകളും പോലീസിൽ റിപ്പോർട്ട് ചെയ്തത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com