Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊതുകുകളെ വന്ധ്യംകരിച്ച് ഡങ്കിപ്പനി തടയാം: പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

സിഡ്നി: കൊതുകുകളെ വന്ധ്യംകരിച്ച് ഡങ്കി,സിക്ക പോലുള്ള കൊതുക്ജന്യ രോഗങ്ങളെ തടയാമെന്ന് ശാസ്ത്രജ്ഞർ.ഓസ്ട്രേലിയയിലെസി.എസ്.ഐ.ആർ.ഒയും ജയിംസ് കുക്ക്സർവകലാശാലയും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ്കൊതുക് വഴി പകരുന്നനിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ പുതിയ രീതി കണ്ടെത്തിയത്. ലബോറട്ടറികളിൽ ആൺകൊതുകുകളെ വളർത്തിഇവയിലേക്ക് പ്രത്യുൽപാദനശേഷി നശിപ്പിക്കുന്നവോൽബാച്ചി എന്ന ബാക്ടീരിയയെ കടത്തി വിടുകയാണ് ആദ്യം ചെയ്യുന്നത്.പിന്നീട് ഈ കൊതുകുകളെ ഡങ്കിയും സിക്കയുമൊക്കെപരത്തുന്നഈഡിസ് ഈജിപ്തി കൊതുകുകൾ ധാരാളമായുള്ള സ്ഥലത്തേക്ക് തുറന്നു വിടുന്നു.ഇവ പെൺ കൊതുകുകളുമായി ഇണചേരുകയും പെൺകൊതുകുകൾ മുട്ട ഇടുകയും ചെയ്യുന്നു. എന്നാൽ വോൽബാച്ചി ബാക്ടീരിയകൾ ആൺകൊതുകുകളുടെ പ്രത്യുത്പാദനശേഷി നശിപ്പിച്ചതിനാൽ മുട്ടകൾ വിരിയില്ല. അങ്ങനെകൊതുകുകളുടെ എണ്ണം ക്രമേണ കുറയുകയും ചെയ്യുമെന്നതാണ് കണ്ടെത്തൽ. ജയിംസ് കുക്ക് സർവകലാശാല ക്വീൻസ് ലാൻഡിലെ ഇന്നിസ്ഫെയ്ൽ പട്ടണത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. 20 മില്യൺ കൊതുകുളയാണ് ഇത്തരത്തിൽ വന്ധ്യംകരിച്ച് തുറന്ന് വിട്ടത്.കൊതുക് വന്ധ്യകരണം മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പലപ്രദമായിരുന്നില്ല. നിരവധി കൊതുകുകളിൽ ഒരേസമയം ബാക്ടീരിയ കടത്തി വിടുകയാണ് ചെയ്യുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യയും സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡെങ്കിപ്പനി, സിക്ക തുടങ്ങിയ കൊതുക് പടർത്തുന്ന മാരക രോഗങ്ങൾ ഇതിലൂടെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർപറയുന്നത്.ഈഡിസ് ഈജിപ്തി, അനോഫിലിസ്, ക്യൂലക്സ് എന്നീ കൊതുകുകൾ17 മാരകമായ രോഗങ്ങൾ പടർത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. content highlight:Australian experiment wipes out over 80% of disease-carrying mosquitoes

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com