Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഭിമന്യുവിന്റെ കൊലപാതകം; ചര്‍ച്ചയായി എം.എല്‍.എയുടെ ഭാര്യയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്

എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി എം.എൽ.എയുടെ ഭാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സി.പി,എമ്മിന്റെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ ജോൺ ഫെർണാണ്ടസിന്റെ ഭാര്യയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ ജെസ്സിയുടെ പോസ്റ്റാണ് വിവാദമാകുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഒരു പാർട്ടി ബന്ധു തന്നോട് നടത്തിയ സംഭാഷണത്തിലെ കാര്യങ്ങളാണ് ജസ്സി ഫെയ്സ്ബുക്കിൽ കുറിച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ യെ സഹായിക്കുന്നത് സി.പി.എം ആണെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റ് ചർച്ചയായതിനെ തുടർന്ന് ജെസ്സി പോസ്റ്റ് പിൻവലിച്ചു. പശ്ചിമ കൊച്ചിയിൽ നടക്കുന്ന വർഗീയ പീഡനം അവസാനിപ്പിക്കാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ജോൺ ഫെർണാണ്ടസ് എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്ന് വിളിച്ചയാൾ ചോദിച്ചതായി ജെസ്സി പോസ്റ്റിൽ പറയുന്നു. അമരാവതി സർക്കാർ സ്കൂളിന്റെ ഭൂമി കയ്യേറാൻ ചിലർ ഒത്താശ ചെയ്തു. ഇതിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് വിളിച്ചയാൾ പറഞ്ഞു. പാർട്ടിക്കാർ ആരും അങ്ങനെ ചെയ്യില്ലെന്ന് താൻ മറുപടി പറഞ്ഞാതായും ജെസ്സി പറയുന്നു. പിന്നീടാണ് അഭിമന്യുവിന്റെ വധത്തെക്കുറിച്ച് വിളിച്ചാൾ പറയുന്നത്. എസ്.ഡി.പി.ഐ ക്കാരെ സഹായിക്കുന്നത് പാർട്ടിക്കരാണെന്ന് വിളിച്ചയാൾ പറഞ്ഞു. പാർട്ടിയിൽ നുഴഞ്ഞു കയറിയതായി ചിലരുടെ പേരുകളും അയാൾ വ്യക്തമാക്കി. പ്രതിഫലമായി സാമ്പത്തിക സഹായത്തിന്റെ ലക്ഷത്തിന്റെ കണക്കും. ചിലർ പകൽ സി.പി.എം, രാത്രിയിൽ ചിലർ എസ്.ഡി.പി.ഐ ചിലർ ആർ.എസ്.എസ് എന്നുംവിളിച്ചയാൾ പറഞ്ഞു. അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സഹായങ്ങളും ഒരുക്കിയത് ഇവരാണ്. തോപ്പുംപടിയിൽ വന്നിറങ്ങിയ കൊലയാളികൾക്ക് ആരുടെ സഹായമാണ് ലഭിച്ചതെന്ന് പാർട്ടി പരിശോധിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതൊക്കെ നിർത്തിക്കാൻ ഇവരുടെ ഓശാരം പറ്റാത്ത സഖാവ് ജോൺ ഫെർണാണ്ടസ് മുൻകൈ എടുക്കണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടെന്നും ജെസ്സി ഫെയിസ്ബുക്കിൽ കുറിച്ചു. അഭിമന്യുവിന്റെ കൊലപാതകവുമായി അറസ്റ്റിലായവരിൽ മൂന്ന് പേർ മട്ടാഞ്ചേരി-ഫോർട്ട്കൊച്ചി മേഖലകളിൽ നിന്ന് ഉള്ളവരായിരുന്നു. പ്രതികളിൽ ചിലർ തോപ്പുംപടിയിൽ എത്തിയ ശേഷം രക്ഷപ്പെട്ടതായും സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെ പാർട്ടി എം.എൽ.എയുടെ ഭാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതിനെ തുടർന്ന് ജെസ്സി പോസ്റ്റ് പിൻവലിച്ചു. തുടർന്ന് പോസ്റ്റ് ചെയ്ത വിശദീകരണത്തിൽ കൊലയാളി സംഘത്തിന് പാർട്ടി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തേണ്ടെന്നും ജെസ്സി കുറിച്ചു. ജോൺ ഫെർണാണ്ടസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com