ഇംഗ്ലണ്ടും ക്രൊയേഷ്യയും ലോകകപ്പ് ഫുട്ബോളിൽ ഒരേ വഴിയിലൂടെ വന്നവരാണെന്ന് വിശേഷിപ്പിക്കാം. കിരീടം നേടാൻ സാധ്യതയുള്ളവരുടെ മുൻനിരയിൽ ഇരുടീമുകളുമുണ്ടായിരുന്നില്ല. എന്നാൽ അട്ടിമറി സൃഷ്ടിക്കാൻ കഴിവുള്ളവരിൽ ഇരുടീമുകളും മുൻപന്തിയിലായിരുന്നു. മോസ്കോയിൽ രണ്ടാം സെമിഫൈനലിൽ ഇരുടീമുകളും മുഖാമുഖം വരുമ്പോൾ മത്സരഫലവും പ്രവചനാതീതമാണ്. ബുധനാഴ്ച രാത്രി 11.30-നാണ് കളി. പുതിയ പാഠങ്ങൾ യുവനിര... അധികം പരിചയസമ്പത്തില്ലാത്ത പരിശീലകൻ... റഷ്യയിലേക്ക് വരുമ്പോൾ ഇംഗ്ലീഷ് ടീമിന് മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. പാനമ, ടുണീഷ്യ, ബെൽജിയം ടീമുകളുൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് റൗണ്ട് ടീമിന് എളുപ്പമായിരുന്നെങ്കിലും തുടർന്നുള്ള യാത്ര ദുഷ്കരമാകുമെന്ന് ഏവരും കരുതി. എന്നാൽ ഒരോ കളി കഴിയുന്തോറും ടീം മെച്ചപ്പെട്ടു. നായകൻ ഹാരി കെയ്ൻ മുന്നിൽനിന്ന് നയിച്ചപ്പോൾ സൗത്ത്ഗേറ്റിന് ആശിച്ച ഫലം കിട്ടി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയവും ബെൽജിയത്തോട് തോൽവിയും. നോക്കൗട്ട് ഘട്ടത്തിൽ കൊളംബിയയെയും ക്വാർട്ടറിൽ സ്വീഡനെയും മറികടന്നാണ് ടീം കുതിച്ചത്. നോക്കൗട്ട് ഘട്ടത്തിൽ ഇരുടീമുകളിൽ നിന്ന് കടുത്ത എതിർപ്പിനെ മറികടന്നുള്ള ഇംഗ്ലണ്ടിന്റെ മുന്നേറ്റം അവരുടെ ടീം തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്നതുമാണ്. മധ്യനിരയുടെ കരുത്ത് ലോകകപ്പിൽ ഏറ്റവും മികച്ച മധ്യനിരയാണ് ക്രൊയേഷ്യയുടേത്. നായകൻ ലൂക്ക മോഡ്രിച്ച്, ഇവാൻ റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയവർ അണിനിരക്കുന്ന മധ്യനിരയുടെ പ്രകടനമാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമായത്. നോക്കൗട്ട് ഘട്ടത്തിലെ രണ്ട് കളികളും ഷൂട്ടൗട്ടിലേക്ക് പോയപ്പോൾ മനഃസാന്നിധ്യത്തോടെ വലകാത്ത ഗോൾകീപ്പർ സുബാസിച്ചിനും ടീമിന്റെ വിജയങ്ങളിൽ വലിയൊരവകാശമുണ്ട്. അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് ചാമ്പ്യൻമാരായാണ് ക്രൊയേഷ്യ മുന്നോട്ടുകയറിയത്. അർജന്റീന, നൈജീരിയ, ഐസ്ലൻഡ് ടീമുകളെ അവർ തോൽപ്പിച്ചു.പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെയും ക്വാർട്ടറിൽ റഷ്യയെയും ഷൂട്ടൗട്ടിലും മറികടന്നു. ഗെയിംപ്ലാൻ 3-1-4-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് ഇതുവരെയുള്ള മത്സരങ്ങളിൽ കളിച്ചത്. വിങ്ങിലൂടെ ആക്രമിച്ചുകയറാനും താഴോട്ടിറങ്ങാനും കഴിയുന്ന ആഷ്ലി യങ്, കെയ്റൺ ട്രിപ്പിയർ എന്നിവരുടെ സാന്നിധ്യമാണ് ഇത്തരമൊരു ശൈലി സ്വീകരിക്കാൻ സൗത്ത്ഗേറ്റിനെ പ്രേരിപ്പിച്ചത്. നായകൻ ഹാരി കെയ്നും റഹീം സ്റ്റർലിങ്ങുമാണ് മുന്നേറ്റത്തിൽ കളിക്കുന്നത്. മികച്ച മധ്യനിരയാണ് ടീമിനുള്ളത്. ജെസെ ലിങ്ങാർഡും ഡെലി അലിയും അറ്റാക്കിങ് മിഡ്ഫീൽഡിൽ കളിക്കും. കെയ് റൺ ട്രിപ്പിയർ, ആഷ്ലി യങ് എന്നിവർ കയറിക്കളിക്കുന്ന വിങ് ബാക്കുകളാകും. ജോർഡൻ ഹെൻഡേഴ്സൻ പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയിൽ കളിക്കും. സൗത്ത് ഗേറ്റിന്റെ ഗെയിംപ്ലാനിലെ നിർണായക കണ്ണിയാണ് ഹെൻഡേഴ്സൻ. കെയ്ൽ വാക്കർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വയർ എന്നിവരാണ് പ്രതിരോധത്തിൽ. ജോർഡൻ പിക്ഫോർഡ് ഗോൾവല കാക്കും. സെറ്റ് പീസുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് ഇംഗ്ലണ്ട്. ക്രൊയേഷ്യ 4-2-3-1 ശൈലിയിൽ കളിക്കും. പരിചയസമ്പന്നനായ മരിയോ മാൻസുകിച്ചാണ് സ്ട്രൈക്കർ റോളിൽ. ലൂക്ക മോഡ്രിച്ച് പ്ലേമേക്കർ റോളിൽ കളിക്കുമ്പോൾ ഇവാൻ പെരിസിച്ചും, റാബിച്ചും വിങ്ങർമാരാകും. ഡിഫൻസീവ് മിഡ്ഫീൽഡിലുള്ള ഇവാൻ റാക്കിട്ടിച്ച് കയറിക്കളിക്കാനുള്ള ചുമതലകൂടി വഹിക്കും. ബ്രോസോവിച്ച് പ്രതിരോധത്തെ സഹായിക്കും. സ്ട്രിനിച്ച്, വിദ, ലോവ്റാൻ, കോർലുക്ക എന്നിവർ പ്രതിരോധത്തിൽ കളിക്കും. സുബാസിച്ച് ഗോൾകീപ്പറുടെ റോളിലുണ്ടാകും. തത്സമയ വിവരണങ്ങൾ വായിക്കാം LIVE BLOG STATISTICS LINE-UPS .fifa_story_update{box-sizing:border-box;position:relative;} .fifa_story_update_menu{width:100%;float:left;} .fifa_liveblog{width:100%;float:left;margin-top:20px;} .fifa_liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .fifa_story_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .fifa_story_update_menu a.active,.fifa_story_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .fifa_story_update_menu a.active span{color: #0f4583 !important;} .fifa_story_update_menu a span,.fifa_story_update_menu a img{float:left;} .fifa_story_update_menu a span{margin-right:5px;} .fifa_story_update_menu a img{margin-top:0px !important;}