Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നോട്ടുനിരോധന കാലയളവില്‍ നല്‍കിയ 'ഓവര്‍ ടൈം' തുക എസ്ബിഐ തിരിച്ചുപിടിക്കുന്നു

ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ൽ കൂടുതൽ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നൽകിയ അധികതുക തിരിച്ചുപിടിക്കാൻ എസ്ബിഐ നിർദേശം നൽകി. എസ്ബിഐയിൽ ലയിക്കുന്നതിനുമുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോൾ നൽകിയ തുകയാണ് തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ബിഐ ശാഖകളിലെയും അഞ്ച് അനുബന്ധ ബാങ്കുകളിലെയും ജീവനക്കാർക്ക് നൽകിയ തുകയാണ് തിരിച്ചുപിടിക്കാൻ വിവിധ സോണുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 70,000ത്തോളം ഓഫീസർമാരും മറ്റ് ജീവനക്കാരുമാണ് അനുബന്ധ ബാങ്കുകൾ ലയിപ്പിക്കുമ്പോൾ എസ്ബിഐയിൽ ഉണ്ടായിരുന്നത്. 2017 ഏപ്രിൽ ഒന്നിനായിരുന്നു ലയനം യാഥാർത്ഥ്യമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജെയ്പൂർ എന്നീ ബാങ്കുകളാണ് എസ്ബിഐയുമായി ലയിച്ചത്. നോട്ട് നിരോധിച്ച കാലയളവിൽ, 2016 നവംബർ 14നും ഡിസംബർ 30നും ഇടയിൽ വൈകീട്ട് ഏഴുമണി കഴിഞ്ഞും ജോലി ചെയ്ത ജീവനക്കാർക്കാണ് പ്രതിഫലമായി കൂടുതൽ തുക നൽകിയത്. ഓഫീസർമാർക്ക് 30,000 രൂപയോളവും ക്ലരിക്കൽ ജീവനക്കാർക്കാർക്ക് 17,000 രൂപയോളവുമാണ് അധികമായി നൽകിയത്. നൽകിയ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com