Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ന്യൂഡൽഹി: ലോകത്തെആറാമത്തെവലിയ സാമ്പത്തികശക്തിയായി ഇന്ത്യ. ഫ്രാൻസിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. ലോകബാങ്ക് പുറത്തുവിട്ട 2017ലെ പുതുക്കിയ കണക്കുകൾ പ്രകാരമാണിതെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി, ബ്രിട്ടൻ എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. കഴിഞ്ഞവർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2.597 ട്രില്യൻ ഡോളറായിരുന്നു. ഫ്രാൻസിന്റേത് 2.582 ട്രില്യൻ ഡോളറും. കേന്ദ്രസർക്കാർ നടപ്പാക്കിയ ചില സാമ്പത്തിക പരിഷ്കാരനയങ്ങളുടെ ഭാഗമായി മാന്ദ്യം പ്രകടിപ്പിച്ചിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ ജൂലായ് 2017 ഓടെ ശക്തി പ്രാപിക്കുകയായിരുന്നു. നിർമാണമേഖല(manufacturing), ഉപഭോക്താവിന്റെ വാങ്ങൽ ശേഷി(consumer spending) എന്നിവയാണ് കഴിഞ്ഞവർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിച്ച പ്രധാനഘടകങ്ങൾ. ഒരു ദശകത്തിനുള്ളിൽ മൊത്ത ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. Content highlights:India becomes sixth worlds largest economy as per World bank

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com