Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണപ്പതക്കമോഷണം: പ്രതി അറസ്റ്റില്‍

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വർണപ്പതക്കം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ക്ഷേത്ര അന്തേവാസി കൂടിയായ ഇടുക്കി ഉപ്പുതറ സ്വദേശി വിശ്വനാഥനാണ് മോഷണം നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ നടക്കുന്ന മോഷണങ്ങൾ അന്വേഷിക്കുന്ന സ്പെഷൽ ടെമ്പിൾ ആന്റി തെഫ്റ്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 2017 ഏപ്രിലിലാണ് പതിനൊന്നരപ്പവൻ തൂക്കമുള്ള സ്വർണപ്പതക്കം മോഷണം പോയത്. തുടർന്ന് ഒരുമാസത്തിനു ശേഷം, മേയ് 23ന് അത് തിരികെ ലഭിക്കുകയും ചെയ്തു. മാലയും പതക്കവും രണ്ടായി വേർപെടുത്തിയ നിലയിലാണ് സ്വർണപ്പതക്കം തിരികെ ലഭിച്ചത്. കാണിക്കവഞ്ചികളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അവ കണ്ടെത്തിയത്. ക്ഷേത്രത്തിലെ ഗുരുവായൂർ നടയിലെ കാണിക്കവഞ്ചിയിൽ നിന്നാണ് സ്വർണമാല കണ്ടെത്തിയത്. ഗണപതിനടയിലെ കാണിക്കവഞ്ചിയിൽനിന്നു പതക്കവും തിരികെ ലഭിച്ചു. പതക്കത്തിലെ കല്ലുകൾ ഇളക്കിമാറ്റിയിരുന്നു. Content highlights:Ambalappuzha sree krishna swami temple gold pendant theft case accused nabbed

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com