Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'അവനെ കൊന്നത് നരാധമന്മാരാണ്; അവരുമായി സഖ്യമുണ്ടാക്കരുത്' - ടി. പത്മനാഭന്‍

"എന്റെ എല്ലാവിധ സങ്കൽപങ്ങൾക്കും അപ്പുറമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ(അഭിമന്യു), അവനെ അറിയുമ്പോൾ ഏതൊരുവനും വികാരതരളിതനാവാതിരിക്കാനാകില്ല". കണ്ണൂരിൽ പുരോഗമനകലാ സാഹിത്യവും എസ്.എഫ്.ഐയും ചേർന്ന് സംഘടിപ്പിച്ച വർഗീയ തീവ്രവാദ വിരുദ്ധ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യവെ ടി പത്മനാഭൻ പറഞ്ഞ വാക്കുകളാണിത്. എന്നാൽ, അതേവേദിയിൽ ടി പത്മനാഭൻ മറ്റൊരുകാര്യം കൂടി ഓർമ്മിപ്പിച്ചു. അഭിമന്യു കൊല്ലപ്പെട്ട പിറ്റേദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞ വാർത്തയെ ചുവടുപിടിച്ചായിരുന്നു അത്. തിരുവനന്തപുരം വെമ്പായത്ത് സിപിഎമ്മിനെ എസ്.ഡി.പി.ഐ പിന്തുണച്ചുവെന്ന വാർത്ത പരോക്ഷ വിമർശനത്തോടെ എഴുത്തുകാരൻ ഓർമ്മിപ്പിച്ചു. "കേവലമൊരു പഞ്ചായത്തിലെ ഒരു സീറ്റിന് വേണ്ടിയോ, ഒരുപഞ്ചായത്ത് ഭരണത്തിന് വേണ്ടിയോ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടിയോ പരസ്യമായോ രഹസ്യമായോ നിങ്ങൾ കൂട്ടുകൂടിയാൽ ഫലം അത്യന്തം മാരകമായിരിക്കും പിന്നെ നമ്മൾ വർഗീയതക്കെതിരെ സെമിനാർ നടത്തിയതുകൊണ്ടോ പണപ്പിരിവ് നടത്തിയതുകൊണ്ടോ കൈയൊപ്പ് ശേഖരിച്ചതുകൊണ്ടോ കാര്യമില്ല". "വർഗീയതക്കെതിരെ ചുവരിൽ സ്ഥാപിച്ച ബാനറിൽ കൈയൊപ്പ് ഇട്ടുകൊണ്ടായിരുന്നു ടി പത്മനാഭൻ സെമിനാർ ഉദ്ഘാടനം ചെയ്തത്. അഭിമന്യുവിന്റെ കൊലപാതകം കലാലയ കലഹമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ഓർമ്മിപ്പിച്ച എഴുത്തുകാരൻ വർഗീയതയുടെ വേഷം ധരിച്ചെത്തിയ പ്രഫണൽ കില്ലേഴ്സാണ് കൃത്യം നടത്തിയതെന്ന് പറഞ്ഞു. കലാലയ രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. അക്രമം ഇല്ലാതെയും കലാലയ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ നമുക്കാകണം. ചിലർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്നു. അതിനെ നിരോധിച്ചാൽ എന്നന്നേക്കുമായി വർഗീയരാഷ്ട്രീയത്തിന് തടയിടാൻ നമുക്കാകുമോ. സിമിയെ നിരോധിച്ചതിലൂടെ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ സാധിച്ചോ. സിമിയുടെ ആശയം ഇല്ലാതായോ. നിരോധിക്കുകയല്ല വേണ്ടത് അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. നരാധന്മാരാണവർ. എല്ലാ രാഷ്ട്രീയക്കാരിലും പൊതുസമൂഹത്തിലും ഇവർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഞാനത് ഉറച്ചുവിശ്വസിക്കുന്നു. പോലീസിലും ഇക്കൂട്ടർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഗവൺമെന്റിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. കേവല വിജയത്തിന് വേണ്ടി നിങ്ങൾ നിങ്ങളുടെ ആത്മാവിനെ വഞ്ചിക്കാതിരിക്കുക. കൊച്ചി രാജ്യത്തിലെ വരേണ്യവർഗത്തിന് പ്രത്യേകിച്ച് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പഠിക്കാനായി ഉണ്ടാക്കിയ വിദ്യാലയമായിരുന്നുവത്. പതുകെ പതുക്കെ മറ്റുള്ളവരും മഹാരാജാസിലെത്തി. അവിടെ പഠിച്ചവരും ഇപ്പോൾ പഠിപ്പിക്കുന്നവരും സമൂഹത്തിന്റെ ഉയർന്ന തട്ടിലുള്ളവരാണ്. എന്നെ ഏറെ വേദനിപ്പിച്ചത് മറ്റൊന്നാണ്, എസ്എഫ്ഐയിൽ ഉൾപ്പെടെ അംഗമായ മറ്റ് നേതാക്കന്മാർ സുഖമായി ജീവിച്ച് പഠിക്കുമ്പോൾ, എറണാകുളത്തെ ഹോട്ടലുകളിലും നഗരത്തിലെ ഭിത്തികളിൽ സിനിമ പോസ്റ്റർ ഒട്ടിച്ചുമാണ് ആ കുട്ടി ജീവിച്ചത്. ഒരാളോടും അവൻ മോശമായി പെരുമാറിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്, ഒരാളും അവനെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ലെന്നുമാണ് അറിവ്, അവനെക്കുറിച്ച് പറയുമ്പോൾ ഒരധ്യാപകർക്കും കണ്ണീർവാർക്കാതിരിക്കാനാവില്ല. അവൻ ജീവിച്ചിരുന്നെങ്കിൽ അവൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജനപ്രസ്ഥാനത്തിലൂടെയും വളർന്നേനെ, ചിലപ്പോൾ എംഎൽഎയും മന്ത്രിയുമായേനെ പക്ഷേ, അവൻ ഒരിക്കലും ഒരാളോടും മോശമായി പെരുമാറില്ല, കാരണം അവൻ മറ്റൊരു മൂശയിൽ വാർത്തെടുക്കപ്പെട്ടവനാണ്"-അദ്ദേഹം പറഞ്ഞു. content highlights:Writer T Padmanabhan on SFI activist Abhimayus murder

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com