Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കാൻ സർക്കാർ

ന്യൂഡൽഹി:പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാത്തതിനെത്തുടർന്ന് കേന്ദ്രം പുതിയ തന്ത്രം ആവിഷ്കരിക്കുന്നു. കമ്പനിയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. പൂർണമായി വിറ്റഴിക്കാൻ വച്ചാൽ ആവശ്യക്കാർ ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികൾക്കായുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാൽ, ഒരു കമ്പനി പോലും ഏറ്റെടുക്കാൻ താത്പര്യം കാണിക്കാതിരുന്നതിനെത്തുടർന്നാണ് പൂർണമായ വിറ്റൊഴിയലിന് സർക്കാർ ശ്രമിക്കുന്നത്. ഒരു സ്വകാര്യ കമ്പനിക്കും സർക്കാരുമായുള്ള പങ്കാളിത്തത്തിന് താത്പര്യമില്ല. സർക്കാരിന് ഓഹരിയുണ്ടായാൽ, കമ്പനി സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് അവരുടെ കണക്കുകൂട്ടൽ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com