Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലഫ്. ഗവര്‍ണറുടെ വസതിയില്‍ കെജ്‌രിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിവന്ന സമരം മൂന്നാം ദിവസം പിന്നിട്ടു. തിങ്കളാഴ്ച രാത്രി ആരംഭിച്ച സമരം ചൊവ്വാഴ്ച രാത്രിയും പിന്നിട്ട് തുടരുകയാണ്. ആവശ്യങ്ങൾ ഗവർണർ അംഗീകരിച്ച് ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കെജ്രിവാൾ. കെജ്രിവാളിനൊപ്പം സമരം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ, ഗോപാൽ റായ് എന്നിവർ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതയിലെ കാത്തിരിപ്പു മുറിയിൽ തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്ക് സമരം ആരംഭിച്ചതിനു ശേഷം ഇവർ ഇവിടെനിന്ന് പുറത്തിറങ്ങുകയോ വസ്ത്രം മാറുകയോ ചെയ്തിട്ടില്ല. ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന ഐഎഎസ് ഓഫീസർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക, അവർക്കെതിരെ നടപടി സ്വീകരിക്കുക, റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. കെജ്രിവാളിന്റെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ലഫ്. ഗവർണർ അനിൽ ബൈജൽ ഓഫീസിൽനിന്ന് മാറിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഗവർണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമാണ് ഗവർണറുടെ വസതിയിലെ സന്ദർശക മുറിയിൽ പ്രതിഷേധം ആരംഭിച്ചത്. തിങ്കളാഴ്ച എഎപി എംഎൽഎമാരും ഗവർണറുടെ വസതിക്കു മുന്നിൽ കുത്തിയിരുന്നെങ്കിലും പാതിരാത്രിയോടെ മടങ്ങിയിരുന്നു. പ്രശ്നപരിഹാര ചർച്ചക്കിടയിൽ കെജ്രിവാളും എഎപി എംഎൽഎമാരും ഭീഷണിപ്പെടുത്തിയെന്ന് ലഫ്.ഗവർണറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഐഎഎസ് ഓഫീസർമാർ ജോലിയിൽനിന്ന് വിട്ടുനിന്നതായുള്ള കെജ്രിവാളിന്റെ ആരോപണം ഓഫീസ് നിഷേധിച്ചു. ഐഎസ് ഓഫീസർമാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നില്ലെന്നും ഒരു ജോലിയെയും ബാധിച്ചിട്ടില്ലെന്നും ഐഎഎസ് ഓഫീസർമാർ പറയുന്നു. Content Highlights:Kejriwal stages sit-in protest, Lt. Governors house, second night

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com