കൊച്ചി: വടക്കൻ പറവൂർ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളിൽ വൻ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നുകരുതുന്നു. തൃക്കപുരം ക്ഷത്രത്തിൽനിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തിൽനിന്ന് 20 പവൻ സ്വർണവും കാണിക്കവഞ്ചിയും കവർന്നു. ക്ഷേത്രവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്. മോഷണം നടന്ന ക്ഷേത്രങ്ങളിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. Content Highlights:theft at temples in north paravur, kottuvally sreenarayana temple, thrikkapuram temple