Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; നാല് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ സാംബ ജില്ലയിലെ ചാംബ്ലിയാൽ സെക്ടറിൽ ഉണ്ടായപാകിസ്താൻ വെടിവെപ്പിൽ നാല് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ടവരിൽ അസിസ്റ്റൻഡ്കമാൻഡന്റും ഉൾപ്പെടും.വെടിവെപ്പിൽ അഞ്ച്പേർക്ക് പരിക്കേറ്റു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്. റംസാനിനോട് അനുബന്ധിച്ച്വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരമൊരു നീക്കംപാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. അന്താരാഷ്ട്ര അതിർത്തിയിൽ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്താൻ വെടിയുതിർത്തത്. ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലർച്ചെ 4.30 വരെ തുടർന്നു. 2003ലാണ് വെടിനിർത്തൽ കരാറിൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. 2018ൽ മാത്രമായി1000 തവണ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. മരിച്ച മൂന്ന് ജവാൻമാരെ തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് കമാൻഡന്റി ജതീന്ദർ സിങ്,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാം നിവാസ്, കോൺസ്റ്റബിൾ ഹാൻസ് രാജ് എന്നിവരാണിവർ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com