Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാജസ്ഥാനിലെ സ്‌കൂളുകളില്‍ ഇനി ആത്മീയ നേതാക്കളുടെ പ്രഭാഷണവും

ജയ്പൂർ: രാജസ്ഥാനിലെ സ്കൂളുകളിൽ ഇനി ആത്മീയ നേതാക്കന്മാരുടെ പ്രഭാഷണവും. സംസ്ഥാനത്തെ 86000 സർക്കാർ സ്കൂളുകളിൽ ബാലസഭ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാരാന്ത്യ പരിപാടിയിൽ ആണ് ആത്മീയ നേതാക്കന്മാരുടെ പ്രഭാഷണം ഉൾപ്പടെയുള്ളവ ഉൾകൊള്ളിക്കുക. രാജസ്ഥാൻ സംസ്ഥാന സർക്കരാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പുതിയ അക്കാദമിക്ക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചയും 30 മിനിറ്റ് സമയമാണ് ബാലസഭ സംഘടിപ്പിക്കേണ്ടത്. ഇതിൽ ഓരോ ആഴ്ചയും വ്യത്യസ്തമായ പരിപാടികൾ ആണ് ഉണ്ടാവുക. ഇതിൽ ആദ്യത്തെ ശനിയാഴ്ചകളിൽ പ്രശസ്തരായ വ്യക്തികളുടെ ജീവിതത്തിൽ നടന്ന പ്രചോദനകരമായ കഥകൾ ബാലസഭകളിൽ അവതരിപ്പിക്കണം. രണ്ടാമത്തെ ശനിയാഴ്ചവീടുകളിലെ മുത്തശ്ശിമാരും മറ്റ് മുതിർന്ന ആളുകളും പറയാറുള്ള ഗുണപാഠ കഥകളാണ് അവതരിപ്പിക്കേണ്ടത്. മൂന്നാമത്തെ ആഴ്ചയാണ് സന്യാസിമാരുടെ പ്രഭാഷണങ്ങൾ ഉണ്ടാവുക. നാലാമത്തെ ശനിയാഴ്ചഇതാഹസങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരിയും അഞ്ചാമത്തെ ആഴ്ചദേശീയ ഗാനങ്ങളുടെ ആലാപനവും ആയിരിക്കും ഉണ്ടാവുക. ഇത് ആദ്യമായല്ല ഇത്തരം പരിപാടികൾ രാജസ്ഥാൻ സ്കൂളുകളിൽ നടക്കുന്നതെന്ന് സംസ്ഥാന ഹയർ സെക്കണ്ടറി ഡയറക്ടർ പറഞ്ഞു. സന്യാസിമാർ ഏത് മതത്തിൽപ്പെട്ടവർ ആയാലും അറിയപ്പെടുന്നവരും ആളുകൾക്ക് വിശ്വാസം ഉള്ളവർ ആകണമെന്നും അദ്ദേഹംവ്യക്തമാക്കി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com