Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു

മുംബൈ: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സ്വർണ ഇറക്കുമതിയിൽ 18 ശതമാനം ഇടിവ്. വിലയിലുണ്ടായ വർധനവും രൂപയുടെ മൂല്യമിടിവുമൂലം ജ്വല്ലറികളിൽ ആവശ്യംകുറഞ്ഞതാണ് ഇറക്കുമതികാര്യമായി കുറയാനിടയാക്കിയതെന്ന് റോയിട്ടേഴ്സിന്റെ സർവെ പറയുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വർണം ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2017ൽ 880 ടൺ സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തതെന്ന് തോംസൺ റോയിട്ടേഴ്സിന്റെ പ്രഷ്യസ് മെറ്റൽസ് കൺസൾട്ടൻസിയായ ജിഎഫ്എംഎസിന്റെ കണക്കുകൾ പറയുന്നു. നടപ്പ് വർഷം ഇറക്കുമതി 725 ടൺ ആയി കുറയുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലുണ്ട്. ഇറക്കുമതി കുറയുന്നത് രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കാൻ സഹായകരമാകും. 2018 മെയ് വരെയുള്ള കണക്കുപ്രകാരം ഇറക്കുമതിയിൽ 39.4ശതമാനമാണ് ഇടിവ്. ഇതുവരെ 274.2 ടൺ ആണ് ഇറക്കുമതി ചെയ്തത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com