Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നെടുമ്പാശ്ശേരിയില്‍ 11 കോടിയുടെ വിദേശ കറന്‍സി വേട്ട; അഫ്ഗാന്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 11 കോടിയുടെ വിദേശ കറൻസി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖ് (33) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കറൻസി പിടിച്ചെടുത്തത്. ഇന്നലെ പുറപ്പെടേണ്ട ഡൽഹി-കൊച്ചി-ദുബായ് വിമാനത്തിലാണ് കറൻസിയുമായി അഫ്ഗാൻ സ്വദേശി എത്തിയത്. സാങ്കേതിക തകരാറുകളെ തുടർന്ന് ഇന്നലെ വിമാനത്തിന്റെ തുടർ യാത്ര മുടങ്ങിയിരുന്നു. പിന്നീട് യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കി. ഇന്ന് പുലർച്ചെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇവരെ കയറ്റി വിടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. യുഎസ് ഡോളറും സൗദി റിയാലുമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് കമ്മീഷണറുടെയും സിയാലിന്റെയും ഇടപെടലിനെ തുടർന്നാണ് പരിശോധന നടന്നത്. ഡൽഹിയിൽനിന്നാണ് 11 കോടി രൂപ കൊണ്ടുവന്നത്. ദുബായിലേക്ക് കൊണ്ടുപോകുകയായിരുന്നു ഈ പണം. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ വിദേശ കറൻസി പിടികൂടുന്നത്. പണം കടത്തിയതിനു പിന്നിൽ ആരാണെന്നോ ഉദ്ദേശമെന്തായിരുന്നു എന്നതോ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല. ontent Highlights:foreign currency seized, nedumbassery airport

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com