Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി പ്രതിസന്ധിയില്‍

കൊച്ചി: സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിപണിയിൽ വൻ ഇടിവ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ വർക്കിങ് ജനറൽ സെക്രട്ടറി അനിൽ വർഗീസ് പറഞ്ഞു. മോട്ടോർ വാഹന ഭേദഗതി ബില്ലിലെ ചില അനിശ്ചിതാവസ്ഥകളാണ് വിപണിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കുറഞ്ഞ മോഡൽ വാഹനങ്ങളുടെ വിൽപ്പനയാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ അനിശ്ചിതാവസ്ഥയുള്ളത്. ഇത് ഏതു രീതിയിൽ തീരുമാനമാകുമെന്ന് അറിയില്ല. വാഹനത്തിന്റെ വിൽപ്പന സാധ്യതയും ലാഭ പ്രതീക്ഷയും ഇപ്പോൾ മങ്ങിയിരിക്കുകയാണ്. പഴയ വാഹനങ്ങളുടെ വിപണിമൂല്യത്തിൽ വലിയ തോതിലുള്ള കുറവാണുണ്ടായത്. വിൽപ്പനയ്ക്കെത്തുമ്പോൾ അവസാന തുകയിൽ ഇത് വലിയ വ്യത്യാസമാണ് വരുത്തുന്നത്. നിലവിൽ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ 60 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആളുകൾ വാങ്ങാൻ മടിക്കുകയാണ്. നേരത്തെ മാസത്തിൽ പത്ത് വാഹനങ്ങളോളം വിൽപ്പന നടത്തിയിരുന്ന ഡീലർമാർ ഇപ്പോൾ ആറു മാസത്തിനുള്ളിൽ പോലും ഇത്രയും വാഹനങ്ങൾ വിൽക്കുന്നില്ല. രജിസ്ട്രേഷൻ പുതുക്കി നൽകുന്നില്ലെങ്കിൽ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ ഇനിയും വൻ പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട്. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ പഴക്കത്തിന് പരിധി നിശ്ചയിച്ചാൽ രാജ്യം സ്ക്രാപ്പിന്റെ കേന്ദ്രമായി മാറാനുള്ള സാധ്യതയാണുള്ളത്. രജിസ്ട്രേഷൻ പുതുക്കാതെ കൂടിയാകുമ്പോൾ വാഹനം പൊളിച്ച് സ്ക്രാപ്പാക്കാനേ നിവൃത്തിയുള്ളൂവെന്ന് അനിൽ വർഗീസ് പറഞ്ഞു. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് മെട്രോ നഗരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി സ്വാഭാവിക നീതി നിഷേധമാണെന്നു കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹരിത ട്രിബ്യൂണൽ വിധിയും സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുന്നതിൽനിന്ന് ജനങ്ങളെ അകറ്റിയിരുന്നു. മോട്ടോർ വാഹന ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പഠനങ്ങളില്ലാത്ത ഇത്തരം വിധികൾ പുറത്തുവരുന്നത് ജനങ്ങളുെട ആശങ്ക വർധിപ്പിക്കുന്നുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com