Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കുഴഞ്ഞുവീഴും വരെ അയാള്‍ ശ്രമിച്ചു, അഞ്ച് കുഞ്ഞുങ്ങളെ രക്ഷിച്ചു

കൊച്ചി: കണ്ണീരും മഴയും നനച്ച പകലിനൊടുവിൽ ഒരു നാടിന്റെ മുഴുവൻ നൊമ്പരങ്ങളുടെയും പ്രാർത്ഥനകളുടെയും നടുവിൽ വെള്ളപുതച്ച് ആ കുഞ്ഞുങ്ങൾ ഉറങ്ങിക്കിടക്കുന്നു. കറുത്ത തിങ്കളാഴ്ച മഴയ്ക്കൊപ്പം ഒരു നിമിഷംകൊണ്ട് പൊലിഞ്ഞുപോയ ആ രണ്ടു കുഞ്ഞുങ്ങൾ - വിദ്യാലക്ഷ്മിയും ആദിത്യനും. അവരെ പൊന്നുപോലെ നോക്കിയിരുന്ന ആയ ലതയും ചേതനയറ്റ ശരീരവുമായി അവർക്കൊപ്പം ഉറങ്ങുന്നു. ജീവനെക്കാൾ സ്നേഹിച്ച കുഞ്ഞുങ്ങളെ ഒരു നിമിഷംകൊണ്ട് മരണം തട്ടിയെടുത്ത വേദനയിൽ അലമുറയിടുന്ന മാതാപിതാക്കളും ബന്ധുക്കളും... മരണത്തിന്റെ കറുത്ത തിങ്കളാഴ്ചയിൽ നെഞ്ചുതകർന്നുനിന്ന നാടും നാട്ടുകാരും... കരളലിയിക്കുന്ന കാഴ്ചകളും വിലാപങ്ങളും മാത്രമായിരുന്നു തിങ്കളാഴ്ച സായാഹ്നത്തിൽ മരടിന്റെ മണ്ണിലേക്ക് ദൈവം കോരിയിട്ടത്.രാവിലെ മുതൽ പെയ്തുനിറഞ്ഞ മഴയുടെ ദുരിതത്തിനിടയിലേക്കായിരുന്നു ഇടിമിന്നൽ പോലെ ആ ദുരന്തവാർത്തയെത്തിയത്. സ്കൂൾവാഹനം കുളത്തിലേക്ക് മറിഞ്ഞെന്ന വാർത്ത കേട്ടപാടെ നടുക്കത്തോടെ നാട്ടുകാരെല്ലാം അവിടേക്ക് ഓടിയെത്തിയിരുന്നു. അപകടം നടക്കുന്ന നേരത്ത് സമീപത്തുണ്ടായിരുന്ന നാലഞ്ചുപേരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. വാഹനത്തിൽ നിന്ന് ഒരുവിധം പുറത്തെത്തിയ ഡ്രൈവർ അനിൽകുമാറും ഇവരും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയത്. ‘ശബ്ദംകേട്ട് ഞാൻ ഓടിയെത്തുമ്പോൾ വാഹനം കുളത്തിൽ ഒരു വശത്തേക്ക് പൂർണമായും മുങ്ങിക്കിടക്കുകയായിരുന്നു. പുറത്തെത്തിയ ഡ്രൈവർ വാഹനത്തിനുള്ളിൽ എട്ടു കുട്ടികളും ആയയുമുണ്ടെന്ന വിവരം പറഞ്ഞിരുന്നു. വാഹനത്തിനു മുകളിൽ കയറി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചാൽ അത് കൂടുതൽ അപകടത്തിലേക്ക് നയിച്ചാലോ എന്ന ആശങ്കയുണ്ടായിരുന്നു. അതിനാൽ കരുതലോടെ വാഹനം കൂടുതൽ കുളത്തിലേക്ക് മുങ്ങാതെ നോക്കിയായിരുന്നു അഞ്ചു കുട്ടികളെ ഒരുവിധത്തിൽ പുറത്തെത്തി8ച്ചത്. മൂന്നു പേർ വാഹനത്തിന്റെ അടിവശത്തായതിനാൽ പുറത്തെത്തിക്കാൻ കുറച്ചു നേരമെടുത്തു. അപ്പോഴേക്കും രണ്ടു കുഞ്ഞുങ്ങൾ...’ - രക്ഷാ പ്രവർത്തനത്തിനായി ഓടിയെത്തിയ അയൽവാസികളിലൊരാളുടെ വാക്കുകൾ മുറിഞ്ഞുനിന്നു. കുഴഞ്ഞുവീഴും വരെ അയാൾഅപകടത്തിലേക്കു വീണ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അനിൽകുമാർ തന്നെയായിരുന്നു രക്ഷാപ്രവർത്തനത്തിനും ചുക്കാൻ പിടിച്ചത്. അഞ്ചു കുഞ്ഞുങ്ങളെ പുറത്തെത്തിക്കാൻ കഴിഞ്ഞ അനിൽകുമാർ കുഴഞ്ഞുവീഴുംവരെ രക്ഷാ പ്രവർത്തനത്തിൽ നാട്ടുകാർക്കൊപ്പം നിന്നിരുന്നു. ‘കുളത്തിൽ വീണ വാഹനത്തിൽ നിന്ന് പുറത്തുവരുമ്പോൾ അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ, വാഹനത്തിൽ എട്ടു കുട്ടികളും ആയയുമാണുണ്ടായിരുന്നതെന്ന് കൃത്യമായി തന്നെ ഡ്രൈവർ പറഞ്ഞതിനാൽ നാട്ടുകാർക്ക് അതനുസരിച്ചുതന്നെ കുളത്തിൽ പരിശോധന നടത്താൻ കഴിഞ്ഞു. കുറച്ചു കുട്ടികളെ വീടുകളിൽ ഇറക്കിയെന്നും ബാക്കിയുണ്ടായിരുന്നവരാണ് ഇവരെന്നും ഡ്രൈവർ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വാഹനത്തിലും കുളത്തിലും അധികം നേരം പരിശോധന നടത്താതെ കുട്ടികളെയെല്ലാം കരയ്ക്കെത്തിക്കാൻ കഴിഞ്ഞു...’ രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞു. എല്ലാവരും ഒന്നിച്ചപ്പോൾവളരെ ചെറിയ വഴിയും വളവും... അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾത്തന്നെ നാട്ടുകാരെല്ലാം ആ റോഡിന്റെ അവസ്ഥയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. കനത്ത മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞതിനാൽ കുളവും റോഡും തമ്മിൽ നേരിയ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. സമീപത്തെ വീട്ടിൽ നിന്ന് കൊണ്ടുവന്ന കയർ കെട്ടിയാണ് കുളത്തിലേക്ക് ഒരുവശം പൂർണമായി മുങ്ങിയ വാഹനം ഉയർത്തിയത്. അപ്പോഴേയ്ക്കും ജെ.സി.ബിയും സംഭവസ്ഥലത്തേക്കെത്തിച്ചിരുന്നു. നാട്ടുകാരിൽ പലരും കുളത്തിലേക്കിറങ്ങിയാണ് രക്ഷാ പ്രവർത്തനത്തിന് സഹായിച്ചത്. ചെളിയും പായലും നിറഞ്ഞ കുളത്തിൽ അതൊന്നും വകവെയ്ക്കാതെ അതീവ വേഗത്തിലായിരുന്നു നാട്ടുകാരുടെ രക്ഷാ പ്രവർത്തനം. വാഹനം ഉയർത്തി കരയ്ക്കെത്തിച്ച ശേഷവും നാട്ടുകാരിൽ ചിലർ കുളത്തിൽ പരിശോധന നടത്തിയിരുന്നു. കുട്ടികളെക്കുറിച്ച് ഡ്രൈവർ കൃത്യമായ കണക്കുകൾ തന്നെ നൽകിയിരുന്നെങ്കിലും അതിൽപ്പെടാതെ ഏതെങ്കിലും കുഞ്ഞുങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന ആശങ്കയിലായിരുന്നു അവരുടെ തിരച്ചിൽ. ഒടുവിൽ കൂടുതൽ ദുരന്തങ്ങളില്ലെന്ന ആശ്വാസത്തിൽ അവരെല്ലാം തിരച്ചിൽ നിർത്തി കരയ്ക്കുകയറുമ്പോഴും സങ്കടങ്ങളുടെയും വിലാപങ്ങളുടെയും നിലയ്ക്കാത്ത മഴയിലായിരുന്നു മരട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com