Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പുല്‍വാമയില്‍ ഭീകരാക്രമണം; രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലിയ ആയുധ ശേഖരവുമായെത്തിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. മൂന്ന്-നാല് പേരടങ്ങുന്ന ഭീകരർ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. രണ്ടു പോലീസുകാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് പോലീസും ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു. ഭീകരർക്കായി പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് വക്താവ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ഏത് തീവ്രവാദി വിഭാഗമാണെന്ന് വ്യക്തമല്ല. അനന്ദനാഗ് ജില്ലയിലെ സാദറിൽ പുലർച്ചെ മൂന്നു മണിയോടെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 10 അതിർത്തി രക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവിടെ ഭീകരർ ഗ്രനേഡ് ആക്രമണമാണ് നടത്തിയത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. Content Highlights:Police post attacked in Pulwama, two policemen dead in Jammu Kashmir

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com