Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വിവരാവകാശത്തിന് മറുപടി നൽകിയില്ല; തല്ലുകൊണ്ട എൻജിനീയർ മതിൽ ചാടി ഒാടി

തിരൂർ (മലപ്പുറം): കെട്ടിടത്തിന് വാടക നിശ്ചയിച്ചുകിട്ടാൻ നൽകിയ അപേക്ഷയുടെ കാര്യം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചതിന് ഉടൻ മറുപടി കിട്ടാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ തിരൂരിലെ പൊതുമരാമത്ത് കെട്ടിടവിഭാഗം എൻജിനീയറെ തല്ലി. എൻജിനീയർ ഓടി മതിൽ ചാടി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.തിരൂർ പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെയാണ് പരാതിക്കാരൻ തല്ലിയത്. പി.വി. രാമചന്ദ്രൻ എന്നയാൾക്കെതിരെ എൻജിനീയർ തിരൂർ പോലീസിൽ പരാതി നൽകുകയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയുംചെയ്തു.കെട്ടിടത്തിന് വാടക നിശ്ചയിച്ചുനൽകാൻ താൻ റവന്യു വകുപ്പിൽ നൽകിയ അപേക്ഷയുടെ കാര്യം അന്വേഷിച്ചെത്തിയതാണ് പരാതിക്കാരൻ. ഇക്കാര്യത്തെക്കുറിച്ച് വിവരാവകാശനിയമപ്രകാരം ചന്ദ്രാംഗദന് അപേക്ഷ നൽകി. ചന്ദ്രാംഗദൻ റവന്യുവകുപ്പിൽപ്പോയി വിവരങ്ങൾ അന്വേഷിച്ചുവന്നു. അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസി.എൻജിനീയറുടെ ഓഫീസിലേക്ക് അയക്കുന്നതിന് പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എൻജിനീയർക്ക് മാറിയെത്തുകയായിരുന്നുവെന്ന വിവരം ചന്ദ്രാംഗദൻ പരാതിക്കാരനെ ധരിപ്പിച്ചു. പരാതി കൈകാര്യം ചെയ്യേണ്ട ഓഫീസ് മാറിയ ഇൗ വിവരം അറിയിക്കുന്നതിനിടെ പരാതിക്കാരൻ തന്നെ തല്ലുകയായിരുന്നെന്ന് ചന്ദ്രാംഗദൻ പറയുന്നു. സംഭവമറിഞ്ഞ് എസ്.ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com