Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലഫ്. ഗവര്‍ണറുടെ വസതിയില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം

ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രിയുടെ കുത്തിയിരിപ്പ് സമരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ, ഗോപാൽ റായ് എന്നിവരാണ് ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതയിലെ കാത്തിരിപ്പു മുറിയിൽ പ്രതിഷേധിക്കുന്നത്. ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന ഐഎഎസ് ഓഫീസർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക, അവർക്കെതിരെ നടപടി സ്വീകരിക്കുക, റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിങ്കളാഴ്ച രാത്രി ഗവർണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമാണ് ഗവർണറുടെ വസതിയിലെ സന്ദർശക മുറിയിൽ പ്രതിഷേധം ആരംഭിച്ചത്. തിങ്കളാഴ്ച എഎപി എംഎൽഎമാരും ഗവർണറുടെ വസതിക്കു മുന്നിൽ കുത്തിയിരുന്നെങ്കിലും പാതിരാത്രിയോടെ മടങ്ങി. രാവിലെ പത്തുമണിക്ക് അവർ തിരിച്ചെത്തി സമരം തുടരുമെന്ന് കെജ്രിവാൾ പറഞ്ഞു. തന്റെ ആവശ്യങ്ങൾ ഗവർണർ അംഗീകരിച്ച് ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാര ചർച്ചക്കിടയിൽ കെജ്രിവാളും എഎപി എംഎൽഎമാരും ഭീഷണിപ്പെടുത്തിയെന്ന് ലഫ്.ഗവർണറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഐഎഎസ് ഓഫീസർമാർ ജോലിയിൽനിന്ന് വിട്ടുനിന്നതായുള്ള കെജ്രിവാളിന്റെ ആരോപണം ഓഫീസ് നിഷേധിച്ചു. Content Highlights:Kejriwal stages sit-in protest, Lt. Governors house

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com