Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക ശമ്പളത്തിനൊപ്പം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക പണമായി നൽകാൻ സർക്കാർ തീരുമാനം. 2017 ജൂലായ് ഒന്ന് മുതൽ 2018 ജൂൺ 30 വരെ നൽകാനുള്ള ക്ഷാമബത്ത ജൂൺമാസത്തെ ശമ്പളത്തോടൊപ്പം നൽകാനാണ് ഉത്തരവായത്. ക്ഷാമബത്തയുടെ രണ്ട് ഗഡുക്കളാണ് ഇപ്പോൾ കുടിശ്ശിക ഉള്ളത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗഡു ഡി.എ കുടിശ്ശിക മുഴുവൻ പണമായി നൽകുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. മുൻ കാലങ്ങളിൽ ക്ഷാമബത്ത കുടിശ്ശിക പി.എഫിൽ ലയിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. 360 കോടിയുടെ ബാധ്യതയാണ് ഇതുവഴി സർക്കാരിന് ഉണ്ടാവുക.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com