Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്നവര്‍ക്ക്‌ ദുബായ് യാത്ര ഓഫറുമായി കോണ്‍ഗ്രസ് എം.എല്‍.എ

ലുധിയാന: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി ഏറ്റവും കൂടുതൽ വോട്ട് പിടിക്കുന്ന വാർഡ് കൗൺസിലർക്ക് ദുബായ് യാത്രാ ഓഫറുമായി കോൺഗ്രസ് എം.എൽ.എ. ലുധിയാന എം.പിയായ രൺവീത് സിങ് ബിട്ടുവിന് വേണ്ടി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന വാർഡിന്റെ കൗൺസിലർക്കാണ് ഈ ഓഫർ. ലുധിയാന ഈസ്റ്റിലെ എം.എൽ.എ ആയ സഞ്ജയ് തൽവാറാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം അടക്കം ആഡംബര യാത്രയാണ് ഓഫർ. തന്റെ മണ്ഡലം ആയ ലുധിയാന ഈസ്റ്റിലെ കൗൺസിലർമാർക്ക് മാത്രമാണ് ഈ ഓഫർ. മൂന്ന് രാത്രിയും നാല് പകലുമാണ് യാത്ര. കുടുംബത്തേയും ഒപ്പം കൂട്ടാം. തന്റെ പോക്കറ്റിൽ നിന്ന് പണമെടുത്ത് താൻ തന്നെയാണ് ഈ യാത്ര സ്പോൺസർ ചെയ്യുന്നത്. എം.എൽ.എ വ്യക്തമാക്കി. എം.പി ബിട്ടുവിന്റെ സാന്നിധ്യത്തിലായിരുന്നു എം.എൽ.എയുടെ പ്രസ്താവന. എം.പിയും ഈ പ്രഖ്യാപനത്തിൽ സന്തോഷവാനെന്നാണ് വിവരം. എം.എൽ.എ നേരത്തെ നടത്തിയ ഒരു പ്രഖ്യാപനത്തിലെ വിജയിയായ ഹർജിന്തർ പാൽ ല്ലലിക്ക്ചടങ്ങിൽ വെച്ച് സമ്മാനത്തുകയായ 11 ലക്ഷത്തിന്റെ ചെക്ക് കൈമാറി. ലുധിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വോട്ട് നേടിയ വാർഡിലെ കോൺഗ്രസ് കൗൺസിലർ ആണ് ഹർജിന്തർ. ഈ പ്രഖ്യാപനം ഒരു തരത്തിലുള്ള തെറ്റോ തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമോ അല്ല. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കൂടുതൽ ആവേശം ഉണ്ടാക്കാനുള്ള ഒരു വഴി മാത്രം. ഇത് ഞാൻ അധ്വാനിച്ച് നേടിയ എന്റെ പണമാണ്. മറ്റാർക്കും ഇതിൽ പ്രശ്നം ഉണ്ടാകില്ല. പാർട്ടി ഫണ്ടോ സർക്കാർ ഫണ്ടോ അല്ല. ഇത് എന്റെ ഒരു രീതി മാത്രം. എം.എൽ.എ വ്യക്തമാക്കി. എം.പി ബിട്ടു ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com