Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കിം ട്രംപിന്റെ 'ബീസ്റ്റ്' നോക്കിക്കണ്ടു; ലോകം അതേറ്റെടുത്തു

സിംഗപ്പൂർ: ചരിത്രമായി മാറിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ നടന്നടുത്തപ്പോൾ മാധ്യമങ്ങളും ലോകമൊന്നാകെയും ആ കാഴ്ച്ചയിലേക്ക് ഉറ്റുനോക്കുകയായിരുന്നു. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്നായിരുന്നു ആകാംക്ഷ. നിമിഷങ്ങൾക്കകം ആ ആകാംക്ഷ അമ്പരപ്പിന് വഴിമാറി. ട്രംപ് തന്റെ ലിമോസിൻ കാണാൻ കിമ്മിനെ ക്ഷണിച്ചതായിരുന്നു ലോകം കണ്ടത്. കൂടിക്കാഴ്ച്ചയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷമാണ് കാറുകളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഇരുനേതാക്കളും നടന്നുവന്നത്. ദി ബീസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിഡൻഷ്യൽ വാഹനമായ കറുത്ത ലിമോസിനായിരുന്നു ലക്ഷ്യം. നേതാക്കൾ അടുത്തേക്കെത്തിയതും ട്രംപിന്റെ സുരക്ഷാ ഉദ്യേഗസ്ഥൻ കാറിന്റെ വാതിൽ തുറന്നുകൊടുത്തു. കിം കാറിലേക്ക് എത്തിനോക്കി! സംഭാഷണത്തിലുടനീളം കിമ്മിന്റെ മുഖത്ത് പുഞ്ചിരി കാണാമായിരുന്നു. ആദ്യം എല്ലാവരെയും ആശക്കുഴപ്പത്തിലാക്കിയെങ്കിലും നേതാക്കളുടെ ആ സൗഹൃദസംഭാഷണം ലോകമാകെ സന്തോഷത്തോടെ ഏറ്റെടുത്തെന്നാണ് റിപ്പോർട്ട്. അതിലൂടെ പ്രകടമായത് ട്രംപിന്റെ അധീശത്വസ്വഭാവത്തിന്റെ പ്രതിഫലനമാണെന്നും വിലയിരുത്തപ്പെടുന്നു. content highlights:President Donald Trump offered Kim Jong Un a rare glimpse inside the presidential limousine, singapore summit

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com