Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഡല്‍ഹി പോലീസ് സമര്‍പ്പിച്ചത് അവിശ്വസനീയമായ കുറ്റപത്രം- തരൂര്‍

ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിനെതിരേ രൂക്ഷവിമർശനവുമായി ശശി തരൂർ എംപി. നാല് വർഷത്തിലധികം അന്വേഷണം നടത്തി കണ്ടെത്തിയത് ഇക്കാര്യമാണെങ്കിൽ അന്വേഷണ രീതിയും ഇത്തരം കുറ്റപത്രത്തിലും ദുരൂഹതയുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. സമാന്യബുദ്ധിക്ക് നിരക്കാത്ത കുറ്റപത്രമാണ് ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനെ ശക്തമായി തന്നെ നേരിടും. സുനന്ദയുടെ ആത്മഹത്യക്ക് പിന്നിൽ താനാണെന്ന് ഞങ്ങളെ അടുത്തറിയുന്ന ആരും വിശ്വസിക്കില്ലെന്നും, ഇക്കാര്യത്തിൽ പോലീസിന്റെ നടപടി അവിശ്വസനീയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നാല് വർഷത്തെ അന്വേഷണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസിനെ എത്തിച്ചത്. ഡൽഹി പോലീസിന്റെ അന്വേഷണ രീതിയെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. സുനന്ദയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് ഒക്ടോബർ 17ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ച പോലീസ് ആറ് മാസത്തിന് ശേഷം ആത്മഹത്യയാണെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണ് സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ഡൽഹി പോലീസ് പാട്യാല കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്ന മുറിവുകൾ തനിയെ എൽപ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡൽഹി പോലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മാസം 24ന് പട്യാല കോടതിയിൽ കേസ് പരിഗണിക്കും. കേസ് സെഷൻസ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഡൽഹി പോലീസ് ഈക്കര്യം നീട്ടികൊണ്ടു പോകുകയായിരുന്നു. 2014 ജനുവരി17ന് ഡൽഹിയിലെ ഹോട്ടൽ ലീലാ പാലസിലാണ് സുനന്ദാ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദർശിച്ച ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് സുനന്ദയുടെ മരണം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com