Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഫലം വരും മുമ്പ് കര്‍ണാടകം പിടിക്കാന്‍ കണക്കുകള്‍

സാധ്യതകൾ നിരവധിയാണ്. കൂട്ടിക്കിഴിക്കലുകളിലാണ് എല്ലാ രാഷ്ട്രീയപാർട്ടികളും. പണ്ട് കണക്കു ക്ലാസിൽ ഇരുന്ന കൗതുകങ്ങൾ ആവർത്തിക്കുന്നു ജനവിധിത്തലേന്നത്തെ കർണാടകം. ജഗന്നാഥ ഭവനിൽ കേൾക്കുന്നത് പ്രതീക്ഷയിൽനിന്ന് ആശങ്കയിലേക്കുള്ള പെൻഡുലമാടുകയാണ് മറ്റെവിടേയും പോലെ ബിജെപി സംസ്ഥാന ഓഫീസായ ജഗന്നാഥ ഭവനിൽ. സാധ്യതകൾ ഒരുപാടാണ്. 1. സിദ്ധരാമയ്യയ്ക്ക് എതിരായ വികാരം കർണാടകത്തിൽ ഉടനീളമുണ്ട്. കർഷക ആത്മഹത്യകളും ഭരണവിരുദ്ധ വികാരവും കോൺഗ്രസ്സിൽനിന്ന് ഗ്രാമങ്ങളെ അകറ്റിയിരിക്കുന്നു. സിദ്ധരാമയ്യയുടെ മുസ്ലീം പ്രീണനം ഹിന്ദുക്കളെ സംസ്ഥാനത്ത് ഉടനീളം ബിജെപിയിലേക്ക് എത്തിച്ചിട്ടുണ്ട്. ലിംഗായത്- വീരശൈവ തർക്കമുണ്ടാക്കി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള നീക്കം ഫലിച്ചിട്ടില്ല. ദളിത് വോട്ടുകൾ മുഴുവനായി കോൺഗ്രസിന് കിട്ടില്ല. പ്രത്യേകിച്ചും മല്ലികാർജുൻ ഖാർഗെയെ ഒഴിവാക്കിയതിന് എതിരായ വികാരം നരേന്ദ്ര മോദി ഉയർത്തിയ സാഹചര്യത്തിൽ. അനുകൂലമാണ് എല്ലാം. ഈ സാഹചര്യത്തിൽ യുപിക്ക് സമാനമായ തരംഗം ഉണ്ടാകും. തീരകർണാടകവും ഹൈദരാബാദ് കർണാടകവും തൂത്തുവാരും. ബിജെപി 143 സീറ്റ് നേടും 2. കോൺഗ്രസിന് ആദ്യമുണ്ടായിരുന്ന മേൽക്കൈ അവസാനിപ്പിച്ചു. കേവലഭൂരിപക്ഷം നേടി ബിജെപി ഒറ്റക്ക് അധികാരത്തിലെത്തും. കോൺഗ്രസിന് അനുകൂലമായി ഗ്രാമീണ മേഖല വിധിയെഴുതിയാലും 115- 120 സീറ്റുകൾ വരെ നേടും. 3. കോൺഗ്രസ് പല മേഖലകളിലും പ്രതീക്ഷിച്ച പോലെ തകർന്നില്ലെങ്കിൽ ബിജെപിയുടെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 27 മണ്ഡലങ്ങളെ ആശ്രയിച്ചിരിക്കും. അങ്ങനെ വന്നാൽ 95- 105 സീറ്റുകളോടെ വലിയ ഒറ്റക്കക്ഷിയാകും. കുമാരസ്വാമിയുടെ സഹായത്തോടെ സർക്കാരുണ്ടാക്കും . യദ്യൂരപ്പ മുഖ്യമന്ത്രിയാവും. 4. വലിയ കക്ഷിയായി കോൺഗ്രസ് വന്നാലും ജെഡിഎസ് സഖ്യത്തിൽ മന്ത്രിസഭയുണ്ടാക്കാം. വേണ്ടിവന്നാൽ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം. മോദി രാജ്യം ഭരിക്കുമ്പോൾ പണ്ടേപ്പോലെ വിലപേശലിന് കുമാരസ്വാമിക്കു ശേഷിയില്ല. 2019-ൽ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം കർണാടകത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടൂന്ന വിധം തിരഞ്ഞെടുപ്പിലേക്ക് നീണ്ടേക്കും. 5. കോൺഗ്രസ് കേവലഭൂരിപക്ഷം നേടിയാലും 115 സീറ്റിനപ്പുറം പോവില്ല. കെപിസിസി ഓഫീസിൽ കേട്ടത് 1. ഗ്രാമീണ മേഖലയിലെ വലിയ പോളിംഗ് കോൺഗ്രസിന് അനുകൂലമാണ്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ വലിയ തോതിൽ തിരഞ്ഞെടുപ്പിനെ അനുകൂലമാക്കും. രാഹുൽ ഗാന്ധി മോദിക്ക് എതിരായ പടനായകനായി. മുസ്ലീം വോട്ടുകൾ മുഴുവനായും കോൺഗ്രസിനൊപ്പമെത്തി. അഹിന്ദ - ദളിത് പിന്നാക്ക സഖ്യം നിലനിന്നു. ഇപ്പോൾ കൈവശമുള്ള സീറ്റുകളിൽ 106 എണ്ണം വിജയിക്കും. മറുവശത്തുള്ള 22 മണ്ഡലങ്ങൾ പിടിച്ചെടുക്കും. 128 സീറ്റുകളുമായി സിദ്ധരാമയ്യ അധികാരമേറും. 2. ബിജെപി-ജെഡിഎസ്ധാരണ ചില സീറ്റുകൾ നഷ്ടപ്പെടുത്തും. അങ്ങനെ വന്നാലും 116 സീറ്റുകൾ നേടാനാവും . സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും. ബിജെപി 75 സീറ്റുകളിലേക്ക് ഒതുങ്ങും. 3. ദളിത് വോട്ടുകളിൽ ചോർച്ച സംഭവിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുകൾ ജെഡിഎസിൽനിന്ന് തിരിച്ചുപിടിക്കാനായിട്ടില്ല. മോദി തരംഗം വോട്ടു ചോർത്തും. അപ്പോഴും വലിയ ഒറ്റക്കക്ഷിയാവും. 105 സീറ്റ് വരെ നേടും. മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കിയാൽ ദേവഗൗഡ മുമ്പ് പറഞ്ഞ പോലെ ദളിത് മുഖ്യമന്ത്രിക്ക് പിന്തുണ നൽകേണ്ടി വരും. കോൺഗ്രസ് അധികാരം നിലനിർത്തും. 4. കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ക്ഷീണമുണ്ടാക്കി. മോദി തരംഗം സൃഷ്ടിക്കപ്പെട്ടു. ബിജെപി അവസാന നിമിഷം നടത്തിയ റെയ്ഡുകൾ പലയിടത്തും പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി( വോട്ടർമാർക്ക് പണം കൊടുക്കാനായില്ലെന്ന് സാരം) ബിജെപി മുന്നേറും. കോൺഗ്രസ് 80 - 90 സീറ്റുകളിലേക്ക് ചുരുങ്ങും. 5. ഗ്രാമീണ മേഖല പൂർണമായും നഷ്ടപ്പെട്ടാൽ കോൺഗ്രസ് തകർന്നടിയും. 70 ൽ താഴെ സീറ്റുകളിലേക്ക്. സിദ്ധരാമയ്യ രാഷ്ട്രീയമായി ഇല്ലാതാവും. ഡികെ ശിവകുമാറും പരമേശ്വരയും മുന്നോട്ടുവരും. ജെപി ഭവൻ പറയുന്നത് 1. പഴയ മൈസൂരുവിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടും. ഏറ്റവും കുറഞ്ഞത് 57 സീറ്റുകൾ ജെഡിഎസ് നേടും. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. 2. 30- 40 സീറ്റുകൾ നേടും. ബിജെപിയുമായി സഖ്യം. കുമാരണ്ണ മുഖ്യമന്ത്രി. 3. 20- 30 സീറ്റുകൾ. വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സാണെങ്കിൽ പുതിയൊരു മുഖ്യമന്ത്രി. കുമാരസ്വാമി ഉപമുഖ്യമന്ത്രി. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കേ ബിജെപിയുമായി ധാരണയുണ്ടാക്കുന്നത് ദോഷം ചെയ്യും. 4. ബിജെപി വലിയ കക്ഷിയായാൽ വേണ്ടി വന്നാൽ സഖ്യം. കുമാരസ്വാമി മുഖ്യമന്ത്രി. കോൺഗ്രസിനെ പുറത്താക്കാൻ ബിജെപി അതിന് തയ്യാറാകും. 5. ദേശീയ പാർട്ടികൾക്ക് ഒറ്റയ്ക്ക് ഭരണം കിട്ടിയാൽ ജെഡിഎസ് വീണ്ടും ദുർബലമാകും. കോൺഗ്രസിനാണ് ഭൂരിപക്ഷമെങ്കിൽ സിദ്ധരാമയ്യ ജെഡിഎസിനെ വീണ്ടും പിളർത്തും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com