Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കൂട്ടി; ഇതാണ് മോഡിണോമിക്‌സ്- രാഹുല്‍

ന്യൂഡൽഹി: കഴിയുന്നത്ര വേഗത്തിൽ കഴിയുന്നത്രജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന തത്വമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്സാണെന്നും രാഹുൽഗാന്ധി പരിഹസിച്ചു. മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരവും ഇന്ധനവില വർധനവിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. പെട്രോളിന്റേയും, ഡീസലിന്റേയും വില വീണ്ടും വർധിച്ചു. കർണാടക തിരഞ്ഞെടുപ്പ് വരെ ഇന്റർവൽ അനുവദിച്ചതായിരുന്നു. ആ ഇന്റർവൽ തീർന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 24-നായിരുന്നു ഇന്ധന വില അവസാനമായി വർധിച്ചത്. ദിവസങ്ങൾക്കകം വീണ്ടും വർധനവുണ്ടായതോടെ അത് നാല് വർഷത്തെ ഏറ്റവും വലിയ വില വർധനവായെന്നും ചിദംബരം ചൂണ്ടിക്കാട്ടി. Highlights: It is modinomics; Rahul slams government over petrol price hike

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com