Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പശ്ചിമ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം: 12 മരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പേർ കൊല്ലപ്പെട്ടു. 50 ലേറെപ്പേർക്ക് പരിക്കേറ്റു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ബി.ജെ.പിയും ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും തങ്ങളുടെ പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതിനിടെ, അക്രമ സംഭവങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി. ജനാധിപത്യത്തിനുനേര നഗ്നമായ ആക്രമണമാണ് നടന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. പശ്ചിമ ബംഗാൾ സർക്കാരാണ് അക്രമങ്ങൾക്ക് ഉത്തരവാദിയെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ മാത്രമാണ് സംസ്ഥാനത്ത് നടന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. സംസ്ഥാനം സി.പി.എം ഭരിക്കുന്ന കാലത്ത് 400 ഓളം പേർ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വൈകീട്ട് അഞ്ചുവരെ 73 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വൈകീട്ട് അഞ്ചിനും പോളിങ് ബൂത്തുകൾക്കു മുന്നിൽ നീണ്ട ക്യൂ ഉള്ളതിനാൽ പോളിങ് ശതമാനം ഉയരാനാണ് സാധ്യത. #WATCH Ballot box being retrieved from a pond in West Bengals Sonadangi. #PanchayatPolls pic.twitter.com/vDf3dUvtKI — ANI (@ANI) May 14, 2018 #WATCH: Clashes between BJP and CPI(M) workers in Durgapur. #WestBengal #PanchayatElection pic.twitter.com/FXzXFLXynz — ANI (@ANI) May 14, 2018 #WATCH:Vehicles vandalised in Raniganj area of Asansol during voting for #PanchayatPolls in #West Bengal. pic.twitter.com/fPVJP1E5Zc — ANI (@ANI) May 14, 2018

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com