Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യു.എസ് എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പില്‍ 41 പേര്‍ മരിച്ചു

ജറുസലേം: ജറുസലേമിൽ തിങ്കളാഴ്ച തുറന്ന യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെഇസ്രയേലി സുരക്ഷാ സൈനികർ നടത്തിയ വെടിവെപ്പിൽ 41 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജറുസലേമിൽ യു.എസ് എംബസി തുറന്നത്. വെടിവെപ്പിൽ ഏകദേശം 1300 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. തിങ്കളാഴ്ച തീരപ്രദേശത്ത് തടിച്ച് കൂടിയ ജനങ്ങൾ ഇസ്രയേൽ സൈന്യത്തിന് നേരെ കല്ലുകളും, ബോംബുകളും എറിയുകയായിരുന്നു. ടയറുകൾക്ക് തീയിട്ട് ആകാശത്തേക്ക് ശക്തമായ പുകപ്രവാഹവും നടത്തി. തുടർന്ന് സൈന്യം കണ്ണീർ വാതക പ്രയോഗം നടത്തുകയും, വെടിവെക്കുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജറുസലേമിൽ യു.എസ് എംബസി തുറക്കുന്നതിന് തൊട്ടുമുന്നെയാണ് വെടിവെപ്പുണ്ടായത്. എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന പേരിൽ ഇസ്രയേൽ അതിർത്തിയിൽ സമരക്കാർ മാർച്ച് 30 മുതൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇവരുടെ പ്രതിഷേധം അവഗണിച്ചായിരുന്നു എംബസി തുറക്കൽ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. യു.എസ് നീക്കം ലോക നേതാക്കളിൽ അടക്കം വലിയ പ്രതിഷേധങ്ങൾക്ക് കാരണമാക്കിയിരുന്നു. യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ ആണ് എംബസി ഉദ്ഘാടനം ചെയ്തത്. യുഎസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേൽ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com