Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
49 പന്തില്‍ ലക്ഷ്യം മറികടന്നു; ബാംഗ്ലൂരിന് 10 വിക്കറ്റ് വിജയം

ഇൻഡോർ: കിങ്സ് ഇലവൻ പഞ്ചാബിനെതിരെ തകർപ്പൻ വിജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 89 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 8.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയ തീരത്തെത്തി. വിരാട് കോലിയും പാർത്ഥിവും പട്ടേലും ചേർന്ന് ബാംഗ്ലൂരിന് ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു. 28 പന്തിൽ ആറു ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ കോലി 48 റൺസെടുത്തു. 22 പന്തിൽ നിന്ന് 40 റൺസായിരുന്നു പാർത്ഥിവിന്റെ സംഭാവന. ചെറിയ സ്കോർ വേഗത്തിൽ നേടി പെട്ടെന്ന് തന്നെ കളിയവസാനിപ്പിക്കുകയായിരുന്നു ഇരുവരും. ആകെ 15.1 ഓവർ മാത്രം ക്രീസിൽ നിന്ന പഞ്ചാബ് 88 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്. Photo Courtesy: BCCI ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 36 റൺസിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 21 റൺസെടുത്ത കെ.എൽ രാഹുലാണ് പുറത്തായത്. പിന്നീട് ഒരു തിരിച്ചുവരവിന് അശ്വിനും സംഘത്തിനും കഴിഞ്ഞില്ല. ആരോൺ ഫിഞ്ച് 26 റൺസെടുത്ത് ചെറുത്ത് നിൽക്കാൻ നോക്കിയെങ്കിലും അത് മോയിൻ അലിക്ക് മുന്നിൽ അവസാനിച്ചു. 14 പന്തിൽ 18 റൺസെടുത്ത ക്രിസ് ഗെയ്ലിനെ ഉമേഷ് യാദവും മടക്കി. പഞ്ചാബിന്റെ എട്ടു ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, ഗ്രാൻഡ്ഹോം, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പഞ്ചാബിന്റെ മൂന്ന് ബാറ്റ്സ്മാൻമാർ റൺഔട്ടായി Content Highlights: IPL 2018 Kings Eleven Punjab vs Royal Challengers Bangalore

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com