Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റഷ്യന്‍ ലോകകപ്പ്: സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീനയും ബ്രസീലും

മോസ്ക്കോ: അർജന്റീനയും ബ്രസീലും റഷ്യൻ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അർജന്റീന 35 അംഗ ടീമിനേയും ബ്രസീൽ 23 അംഗ ടീമിനേയുമാണ് പ്രഖ്യാപിച്ചത്. റിവർപ്ലേറ്റ് ഗോൾകീപ്പർ ഫ്രാങ്കോ അർമാനി, റെയ്സിങിന്റെ മിഡ്ഫീൽഡർ റിക്കാർഡോ സെഞ്ച്വൂറിയൻ, സ്പോർട്ടിങ് മിഡ്ഫീൽഡർ റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവർഅർജന്റീനൻ ടീമിലെ പുതുമുഖങ്ങളാണ്. മെസ്സി ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം സാംപോളി പ്രഖ്യാപിച്ച ടീമിലുണ്ട്. മെസ്സി, ഡിബാല, ഇക്കാർഡി, അഗ്വേറോ, ഡിമരിയ, ഹിഗ്വെയിൻ എന്നിവർ അടങ്ങുന്ന അറ്റാക്കിങ് നിരതന്നെയാകും അർജന്റീനയുടെ ശക്തി. സീരി എയിൽ മികച്ച ഫോമിലായിരുന്ന ഇക്കാർഡി 2013ന് ശേഷം നാലു തവണ മാത്രമാണ് ദേശീയ ടീമിനായി കളിച്ചത്. നൈജീരിയ, ഐസ്ലൻഡ്, ക്രൊയേഷ്യ എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന കളിക്കേണ്ടത്. കഴിഞ്ഞ ദിവസം പി.എസ്.ജിക്കായി കളിക്കുമ്പോൾ പരിക്കേറ്റ ഡാനി ആൽവ്സ് ഇല്ലാതെയാണ് ടിറ്റെ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചത്. നെയ്മർ, കുട്ടീന്യോ, ഫെർമീന്യോ, വില്ല്യൻ, പൗളീന്യോ, ഫെർണാണ്ടീന്യോ തുടങ്ങി പ്രമുഖ താരങ്ങളെല്ലാൻ ടിറ്റെയുടെ 23 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. യുവതാരം ആർതറിനെ ടിറ്റെ ടീമിലേക്ക് പരിഗണിച്ചില്ല. മൊണാക്കോയുടെ ഫാബിനോയും യുവന്റസ് ഫുൾബാക്ക് അലക് സാൻട്രോയുമാണ് ടീമിലെ മറ്റു പ്രധാന അഭാവങ്ങൾ. Argentina Team [SELECCIÓN MAYOR] Jorge Sampaoli dio a conocer la nómina de 35 jugadores preseleccionados para el Mundial de #Rusia2018. pic.twitter.com/skT2VIZ6Wh — Selección Argentina (@Argentina) May 14, 2018 Brazil Team Goalkeepers: Alisson (Roma), Ederson (Man City), Cassio (Corinthians) Full-backs: Marcelo (Real Madrid) Danilo (Man City), Filipe Luis (Atletico Madrid), Fagner (Corinthians). Centre-backs: Marquinhos (PSG), Thiago Silva (PSG), Miranda (Inter Milan), Pedro Geromel (Gremio). Midfielders: Willian (Chelsea), Fernandinho (Man City), Paulinho (Barcelona), Casemiro (Real Madrid), Philippe Coutinho (Barcelona), Renato Augusto (Beijing Guoan), Fred (Shakhtar). Forwards: Neymar (PSG), Gabriel Jesus (Man City), Roberto Firmino (Liverpool), Douglas Costa (Juventus), Taison (Shakhtar). Content Highlights: Argentina and Brazil announce preliminary squad for world cup

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com