Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു; സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും വകുപ്പുനഷ്ടം

ന്യൂഡൽഹി: കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം അവശേഷിക്കെ നരേന്ദ്ര മോദി മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സ്മൃതി ഇറാനിയിൽ നിന്ന് നീക്കി. പകരം മന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകി. സ്മൃതി ഇറാനിക്ക് ഇനി മുതൽ ടെക്സ്റ്റൈൽസ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും ഉണ്ടാകുക. ദേശീയ ചലച്ചിത്ര അവാർഡ് ദാനചടങ്ങിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് നീക്കിയതെന്നാണ് സൂചന. കൂടാതെ കേരളത്തിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനത്തിന്റെ പക്കൽ നിന്ന് ഐടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് എടുത്തുമാറ്റി എസ്.എസ് അലുവാലിയയ്ക്ക് നൽകി. കണ്ണന്താനത്തിന് ഇനി ടൂറിസം വകുപ്പിന്റെ ചുമതല മാത്രമാണ് ഉണ്ടാവുക. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് കണ്ണന്താനത്തിനുള്ളത്. ഇതിന് പുറമെ, ധനകാര്യ വകുപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. 2014 മുതൽ അരുൺ ജെയ്റ്റ്ലി കൈകാര്യം ചെയ്ത മന്ത്രാലയം റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കൈമാറി. റെയിൽവേയ്ക്ക് പുറമെ ധനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇനി ഗോയൽ വഹിക്കണം. കഴിഞ്ഞ ഏതാനും മാസങ്ങളായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചികിത്സയിലാണ്. തിങ്കാളാഴ്ച അദ്ദേഹത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പീയുഷ് ഗോയലിന് ധനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നൽകിയത്. ആദ്യം മാനവ വിഭവശേഷി മന്ത്രിയായാണ് സ്മൃതി ഇറാനി മന്ത്രിസഭയിൽ എത്തുന്നത്. എന്നാൽ, അവരുടെ ബിരുദം സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിൽ ചുമതലയിൽ നിന്ന് മാറ്റി ആദ്യ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ടെക്സ്റ്റൈൽസും വാർത്താ വിതരണവും നൽകുകയായിരുന്നു. highlight:Smriti Irani lost I&B Ministry, Alphons Kannanthanam

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com