Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തെ ബാധിക്കില്ല

വേനൽമഴ അഞ്ചുദിവസംകൂടി തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെങ്കിലും അത് കേരളതീരത്തെ ബാധിക്കില്ല. കേരളത്തിൽ അഞ്ചുദിവസംകൂടി സാമാന്യം പരക്കെ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിച്ചു. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ആഫ്രിക്കൻ തീരത്തിനടുത്താണ് ന്യൂനമർദം രൂപംകൊണ്ടത്. ഇത് ലക്ഷദ്വീപിൽനിന്ന് ഏതാണ്ട് ആയിരം കിലോമീറ്റർ പടിഞ്ഞാറുമാറിയാണ്. ന്യൂനമർദം ശക്തിപ്രാപിച്ച് യെമെന്റെ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ ഗതി കണക്കിലെടുക്കുമ്പോൾ ഇന്ത്യൻതീരത്തെ ബാധിക്കില്ല. എന്നാൽ, ഈ ഭാഗത്ത് മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മഴയെ ഈ ന്യൂനമർദം സ്വാധീനിക്കില്ലെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഇവിടെ വേനൽമഴ സജീവമാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടി. തിരുവനന്തപുരത്താണ് കൂടുതൽ മഴ പെയ്തത്; 10.02 സെന്റിമീറ്റർ. എടവപ്പാതി എന്നുവരും? കാലവർഷം ഇക്കുറി എന്നുവരുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നത്. ഇത് ഏതാനുംദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാം. പതിവിലും നേരത്തേ മേയ് 28-ന് കേരളത്തിൽ കാലവർഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിട്ടുണ്ട്. ഇവരുടെ വിലയിരുത്തലനുസരിച്ച് 20-ന് ആൻഡമാൻ നിക്കോബാറിൽ കാലവർഷമെത്തും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com