Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
''വിളിച്ചുവരുത്തിയതാണ് അങ്കിളിനെ'' ; കളങ്കമറിയാത്ത മോളുടെ മൊഴി

മലപ്പുറം: സിനിമ കാണാൻ പോവാൻ അങ്കിളിനെ മാതാവ് ഫോൺചെയ്ത് വിളിച്ചുവരുത്തിയതാണെന്ന് എടപ്പാളിൽ പീഡനത്തിരയായ പെൺകുട്ടി. വിഷയത്തിന്റെ ഗൗരവമറിയാതെ, നിഷ്കളങ്കമായാണ് അവൾ കൗൺസലറോട് ഇക്കാര്യം പറഞ്ഞത്. ഈ കുഞ്ഞിന്റെ മുഖത്ത് നോക്കിയാൽ എങ്ങനെ ഈ ക്രൂരത ചെയ്യാൻ കഴിയുമെന്ന് കൗൺസൽ ചെയ്ത ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കർ ചോദിക്കുന്നു. ഒൻപത് വയസ്സാണ്, ഒന്നുമറിയില്ല അവൾക്ക്. നടന്ന ക്രൂരതയുടെ ഗൗരവം മനസ്സിലായിട്ടില്ല. അതുതന്നെയാണ് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വീട്ടിൽനിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് അവൾ കൗൺസലറോട് നിഷ്കളങ്കമായി പറഞ്ഞത്. ഈ അങ്കിൾ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും അവൾ പറഞ്ഞു. ആദ്യമായാണ് കുട്ടി മൊയ്തീൻകുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണ് ഇത്. സിനിമകാണാൻ തുടങ്ങിയ സമയം മുതൽ അയാൾ ഏതെല്ലാം തരത്തിൽ ഉപദ്രവിച്ചെന്നും അവൾ വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതൽ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു. കുട്ടി നൽകിയ വിവരങ്ങൾ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടപ്പോൾ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളിൽനിന്നും കുട്ടിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. കുട്ടിയുടെ മൊഴിയിൽ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കൗൺസലിങ് റിപ്പോർട്ട് കൂടി പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കൽകൂടി മൊഴിയെടുക്കും. കർക്കശവകുപ്പ് ചുമത്താൻ നിർദേശിച്ചു കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആറ്്, ഒൻപത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനിൽക്കാൻ പ്രയാസമാണെന്നും കൂടുതൽ ഗൗരവമുള്ള വകുപ്പുവേണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. പരമാവധി ഏഴുവർഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പിൽ പത്തുവർഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും. അഡ്വ. കവിതാശങ്കർ, ശിശുക്ഷേമസമിതി

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com